Trending Now

പി.ആർ.ഡി. പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വാർത്താ ശൃംഘല (പ്രിസം) പദ്ധതിയുടെ ഭാഗമായി വകുപ്പ് ഡയറക്ടറേറ്റിലുള്ള കണ്ടന്റ് എഡിറ്റർ പാനലിലെ രണ്ട് ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 വരെയാണു പാനലിന്റെ കാലാവധി.

ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ ജേണലിസം/പബ്ലിക് റിലേഷൻസ്/മാസ് കമ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം എന്നീ യോഗ്യതയുള്ളവർക്കും ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷൻസ് വാർത്താ വിഭാഗങ്ങളിലോ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം.

പ്രായപരിധി 35 വയസ്. (നോട്ടിഫിക്കേഷൻ നൽകുന്ന തീയതിയിൽ). പ്രതിമാസം 17,940 പ്രതിഫലം ലഭിക്കും. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 12നു മുൻപ് അപേക്ഷകൾ അയക്കണം.

error: Content is protected !!