നിരവധി തൊഴിലവസരങ്ങള്‍

Spread the love

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്- ബിരുദാനന്തരബിരുദവും ഫസ്റ്റ് ക്ലാസും. എന്‍ജിനിയറിംഗ് വിഷയങ്ങള്‍- ബിടെക്കും ഫസ്റ്റ്ക്ലാസും. താല്‍പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 04734-259634.

 

ഐസിഫോസ്സിൽ കരാർ നിയമനം

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള ഐസിഫോസ്സിലെ മഷീൻ ട്രാൻസ്ലേഷൻ പ്രോജക്റ്റിലേക്ക്  കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

 

MSc (CS / IT) / MCA / MTech (Circuit Branches) / MTech (Computational Linguistics) / MA  (Computational Linguistics /Linguistics)  അല്ലെങ്കിൽ BTech (Circuit Branches) /  BSc in Computer Science / തത്തുല്യ യോഗ്യതയുള്ള ബിരുദധാരികൾക്ക് ഓഗസ്റ്റ് 5ന് ഐസിഫോസിൽ നടത്തുന്ന അഭിമുഖത്തിൽ  പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13, 9400225962.

 

പ്രിൻസിപ്പൽ താൽക്കാലിക നിയമനം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന്  അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പാൾ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം. പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.

യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷന്റെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033. എന്ന വിലാസത്തിൽ    സ്പീഡ് പോസ്റ്റായി അയക്കണം കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2300523, 24, www.minoritywelfare.kerala gov.in.

ടൈപ്പിസ്റ്റ് നിയമനം

വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ വകുപ്പധ്യക്ഷന്റെ നിരാക്ഷേപപത്രം, പ്രൊഫോർമ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ  ഓഗസ്റ്റ് 10ന് മുൻപായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില,  തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

 

അധ്യാപക നിയമനം

 

മലപ്പുറം   മങ്കടയിലെ ഗവ.ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍,  ലാബ് അസിസ്റ്റന്റ് എന്നീ താത്ക്കാലിക തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ foodcraftpmn@gmail.com ല്‍ ബയോഡാറ്റ അയക്കണം. ഫോണ്‍: 0493 3295733.

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിയമനം

മലപ്പുറം  ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ 40 വയസ്സിന് താഴെയുള്ള വനിതകളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൈക്യാടിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു/ സൈക്കോളജി, അപ്ലൈഡ് സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. കൗണ്‍സിലിംഗില്‍ ആറു മാസത്തില്‍ കുറയാതെയുള്ള പരിചയവും വേണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ സഹിതം അപേക്ഷ ആഗസ്ത് 20 ന് മുമ്പ് ജില്ലാ വനിതാശിശുവികസന ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0483 2950084.

അധ്യാപക നിയമനം

 

മലപ്പുറം  കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  ഇന്‍ ഇന്‍സ്ട്രുമെന്റെഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  കൂടിക്കാഴ്ച ആഗസ്ത് ഒന്നിന് നടക്കും.

 

ലക്ചറര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ബി.ടെക്ക് ഇന്‍  ഇന്‍സ്ട്രുമെന്റെഷന്‍ / ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റെഷനും ഡെമോന്‍സ്‌ട്രേറ്റര്‍ തസ്തികയ്ക്ക് ഒന്നാം ക്ലാസ്സ് റഗുലര് ഡിപ്ലോമ ഇന്‍ ഇന്‍സ്ട്രുമെന്റെഷനും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകള്‍ക്ക് ഒന്നാം ക്ലാസ്സ് റഗുലര്‍ ഐ.ടി.ഐ  ഇന്‍ ഇന്‍സ്ട്രുമെന്റെഷനുമാണ് യോഗ്യത. എല്ലാ തസ്തികകളിലേക്കും അധ്യാപന പരിചയവും ആവശ്യമാണ്.

 

ലക്ചറര്‍ തസ്തികയ്ക്ക് രാവിലെ 09.30 നും, ഡെമോന്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍  തസ്തികകളിലേക്ക് രാവിലെ 10.30 നുമാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

മലപ്പുറം   മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സര്‍ക്കാര്‍ അംഗീകൃത രണ്ടു വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് വിജയിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 9.30 ന് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്. ഫസ്റ്റ് ക്ലാസാണ് യോഗ്യത. ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റും സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റിൽ പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ (PGDCCD) യാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ എന്നിലയുമായി ഓഗസ്റ്റ് 6ന് രാവിലെ 10 ന്     സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂന് എത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തില്‍ കൂടികാഴ്ച നടക്കും. ഒരു ഒഴിവ്. ശമ്പളം കണ്‍സോളിഡേറ്റഡ് പേ – 17000 രൂപ. യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം, പ്രായം 01.01.2022ന് 40 കവിയരുത്. നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9072650492.

ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ്

 

അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, എഞ്ചിന്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേയ്ക്ക് നേവി/കോസ്റ്റ് ഗാര്‍ഡ്/ ബി.എസ്.എഫ് വാട്ടര്‍ വിഭാഗം വിമുക്ത സൈനികര്‍ക്ക് അപേക്ഷിക്കാം.

ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ യോഗ്യത: കേരള മൈനര്‍ പോര്‍ട്ട്‌സ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ഡ്രൈവര്‍ (ഹാര്‍ബര്‍ ക്രാഫ്റ്റ് റൂള്‍സ്/എംഎംഡി) ലൈസന്‍സും 3 വര്‍ഷം കടലില്‍ ബോട്ട് ഓടിച്ചുള്ള പരിചയവും. എഞ്ചിന്‍ ഡ്രൈവര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ്. ബോട്ട് ലാസ്‌കര്‍ യോഗ്യത: കെ ഐ വി എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. മറൈന്‍ ഹോം ഗാര്‍ഡ് യോഗ്യത: ഏഴാം ക്ലാസ് പഠനവും 5 വര്‍ഷത്തെ പുറംകടലിലെ പരിചയവും കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള കഴിവും.

പ്രായപരിധി 50 വയസ് കവിയരുത്. സ്ത്രീകളും വികലാംഗരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ജില്ലാ പൊലീസ് മേധാവി, തൃശൂര്‍ റൂറല്‍, അയ്യന്തോള്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0487- 2361000

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ താല്‍കാലിക നിയമനം

 

തൃശ്ശൂര്‍  ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.

 

നിയമനം തുടര്‍ച്ചയായ 179 ദിവസം അല്ലെങ്കില്‍ 62 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം വരിക അതുവരെയോ ആയിരിക്കും.  ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, അയ്യന്തോള്‍, തൃശൂര്‍-680 003 എന്നീ വിലാസത്തില്‍ ആഗസ്റ്റ് 10 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ലഭിക്കുന്ന രീതിയില്‍ സമര്‍പ്പിക്കണം.

 

അപേക്ഷകര്‍ അപേക്ഷിക്കുന്ന തസ്തികളിലോ ഉയര്‍ന്ന തസ്തികളില്‍ കോടതികളില്‍ നിന്നോ, കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവരായിക്കണം. പ്രായം 62 വയസ്സ് കവിയരുത്. കോടതിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

 

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (22,290 രൂപ), കമ്പ്യൂട്ടര്‍/ എല്‍ ഡി ടൈപ്പിസ്റ്റ് (21,175 രൂപ), ഓഫീസ് അസിസ്റ്റന്റ് (18,390 രൂപ) എന്നിങ്ങനെയായിരിക്കും ശമ്പളം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0487 2360248.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍

 

പരപ്പനങ്ങാടി പ്രീ മെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍-കെ റസിഡന്റ് ട്യൂട്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം.  നിയമനം 2022-23 അധ്യയന വര്‍ഷത്തേക്ക് (2023 മാര്‍ച്ച് 31 വരെ) മാത്രമായിരിക്കും. മേട്രണ്‍-കെ റസിഡന്റ് ട്യൂട്ടര്‍മാരുടെ പ്രവൃത്തി സമയം വൈകീട്ട് നാല് മുതല്‍ അടുത്ത ദിവസം രാവിലെ എട്ട് വരെയായിരിക്കും. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 8547630143.

ലാബ് ടെക്‌നീഷ്യന്‍

 

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു.  അപേക്ഷകര്‍ ഗവ. അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം.എല്‍.ടി കോഴ്‌സ് പാസായിരിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് മൂന്നിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എത്തണം. ഫോണ്‍: 0483 2762037.

error: Content is protected !!