ജൂലായ് 18-ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. എൻ.ഡി.എ. സ്ഥാനാർഥിയായി ഒഡിഷയിലെ ബി.ജെ.പി.യുടെ ആദിവാസിവിഭാഗം നേതാവും മുന്‍ ഝാർഖണ്ഡ് ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവും(64) പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി മുൻകേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും (84) മത്സരിക്കും
13 പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗത്തിലാണ് യശ്വന്ത് സിൻഹയെ പൊതുസ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. വൈകീട്ട് ചേർന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗം മുര്‍മുവിനെ എൻ.ഡി.എ. സ്ഥാനാര്‍ഥിയായും നിശ്ചയിച്ചു.