Trending Now

പഴകിയതും മനുഷ്യ ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

Spread the love

 

konnivartha.com : പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗത്തിൻെറ നേതൃത്വത്തിൽ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന അങ്കിൾസ് ഹോട്ടൽ, അമാനി റസ്റ്റോറൻറ്, ഡയാന ഹോട്ടൽ, ഹെ ഡേ ബാർ, മുത്തൂറ്റ് ഹോസ്പിറ്റൽ കാൻറീൻ, ബെസ്റ്റ് ബേക്കറി ബോർമ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും മനുഷ്യ ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.

 

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത എസ് പിള്ള തുടങ്ങിയവർ പങ്കെടുത്തു. ടി സ്ഥാപനങ്ങൾക്ക് നിയമപരമായ പിഴ ചുമത്തി ന്യൂനതകൾ അടിയന്തരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളതായും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

error: Content is protected !!