Trending Now

കോന്നിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന പരിശോധന നടത്തി : 78 കേസുകള്‍ എടുത്തു

 

konnivartha.com : കേരള മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാകമായി നടത്തുന്ന ” ഓപ്പറേഷന്‍ റേസ്”ന്‍റെ ഭാഗമായി പത്തനംതിട്ട ആര്‍ ടി ഒ ദിലു എ കെയുടെ നേതൃത്വത്തില്‍ കോന്നി താലൂക്ക് കേന്ദ്രീകരിച്ചു പരിശോധന നടത്തി . 78 കേസുകള്‍ എടുത്തു . പിഴ ഇനത്തില്‍ 118000 രൂപ ഈടാകുന്നതിനുള്ള നടപടി സ്വീകരിച്ചു

സുരക്ഷയെ ബാധിക്കുന്ന വിധം അനധികൃതമായി മാറ്റം വരുത്തിയ വാഹനങ്ങള്‍ ഏഴു ദിവസത്തിന് ഉള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കി പരിശോധന നടത്തി ഇല്ലെങ്കില്‍ രജിസ്റ്റര്‍ സസ്പെന്‍റ് ചെയ്യാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കും എന്നും ആര്‍ ടി ഒ നിര്‍ദേശം നല്‍കി . പരിശോധന സമയം വാഹനം നിര്‍ത്താതെ പോകുന്നതും അപകടകരമായ നിലയില്‍ ഡ്രൈവിംഗ് നടത്തുന്ന വാഹനം , സിഗ്നല്‍ നല്‍കിയവാഹനം നിര്‍ത്താതെ പോകുക എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ വാഹന ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കും

കോന്നി ജോയിന്‍ ആര്‍ ടി ഒ സി ശ്യാം , എം വി ഐ ഷിബു കെ ജെ എന്നിവരുടെ നേതൃത്വത്തില്‍ നാല് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത് . പത്തനംതിട്ട എം വി ഐ അജയകുമാര്‍ , സൂരജ് , ശരത് ചന്ദ്രന്‍ , റാന്നി എം വി ഐ സുരേഷ് , എ എം വി ഐ മാര്‍ എന്നിവര്‍ പങ്കെടുത്തു .