Trending Now

ത്രിദിന വേനൽക്കാല അവധി ക്യാമ്പ് വിജയകരമാക്കി അവർ പിരിഞ്ഞു

konnivartha.com : കോന്നി ഗവ ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ത്രിദിന വേനൽക്കാല അവധി ക്യാമ്പ് വിജയകരമായി സമാപിച്ചു.

 

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ മെമ്പർ .വി.റ്റി അജോമോൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പിൽ നിയമ സാക്ഷരതക്കാണ് കൂടുതൽ ഊന്നൽ നൽകിയത്.

ലീഗൽ ലിറ്ററസി – 2022 എന്ന് നാമകരണം ചെയ്ത ക്യാമ്പിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള കോ വിഡ് മാനദണ്ഡങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവുകളും പൂർണമായും പാലിക്കപ്പെട്ടുകൊണ്ട് വിവിധ വിഷയങ്ങളായ കുട്ടികളുടെ അവകാശങ്ങളും കടമകളും, എന്തുകൊണ്ട് ഞാനൊരു കേഡറ്റായി, ലഹരിക്കെതിരായ ബോധവൽക്കരണം, പോക്സോ നിയമം, ശുഭയാത്ര, സാമൂഹിക മാധ്യമങ്ങൾ – കുട്ടികൾ അരുതാത്തത്, വ്യക്തി ശുചിത്വവും ശുചീകരണവും, എസ്.പി.സിയുടെ പത്ത് പ്രഖ്യാപനങ്ങൾ എന്നിവയിൽ കൗൺസിലർ സുലേഖ, അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ജി.സുരേഷ് കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ അയൂബ് ഖാൻ ,അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീലാൽ, സജീം ഷാ, സബ് – ഇൻസ്പെക്ടർമാരായ സജു എബ്രഹാം, വി.പി.അഖിൽ, രവീന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ ബി.രാജേഷ്, രാജീവ്, സ്നേഹിത കൗൺസിലർമാരായ എൻ.എസ് ഇന്ദു, രേഷ്മ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ എസ്.സുഭാഷ്, എസ്.ബിന്ദു, എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമാപന സമ്മേളനം കോന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.അരുൺ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് എസ്.സന്ധ്യ, പ്രിൻസിപ്പൽ ഇൻ-ചാർജ് പി.രാജി, പി.റ്റി.എ പ്രസിഡൻ്റ് എൻ.അനിൽകുമാർ, എസ്.എം.സി ചെയർമാൻ പി.എൻ സന്തോഷ് ,സ്റ്റാഫ് സെക്രട്ടറി കെ.സന്തോഷ് കുമാർ ,മദർ പി.റ്റി.എ ഭാരവാഹികളായ ഷെമി ഉമ്മർ, എസ്‌.രഞ്ചു ,ഉഷാകുമാരി, സഞ്ചു ജോബി എന്നിവരും സന്നിഹിതരായിരുന്നു.

error: Content is protected !!