Trending Now

റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു

Spread the love

 

konnivartha.com :    റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു . ഈ വില്‍പ്പന നിര്‍ത്തുക . എന്നിട്ട് ടൂറിസം വകുപ്പ് നേരിട്ട് നടത്തുക . കഴിയുന്നില്ല എങ്കില്‍ ഇനി എങ്കിലും ജില്ലയില്‍ ടൂറിസം കേന്ദ്രം ഏറ്റ് എടുക്കരുത് . ടൂറിസം സാധ്യത ഏറെ ഉള്ള പത്തനംതിട്ട ജില്ലയിലെ മനോഹര സ്ഥലങ്ങളെ വ്യാപാര കേന്ദ്രം ആക്കുവാന്‍ ഉള്ള നടപടി ആദ്യം തന്നെ നിര്‍ത്തണം .

പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കോഴഞ്ചേരി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഒന്നിന് ഉച്ചക്ക് 12 വരെ. ഫോണ്‍ : 0468 2311343, 9447709944.

error: Content is protected !!