Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിക്ഷേപകരെ വഞ്ചിക്കുന്നു : ശക്തമായ സമരത്തിന്‌ ആഹ്വാനം

 

 

konnivartha.com : കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളാത്ത പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) ഈ മാസം മുപ്പതാം തീയതി പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് അസോസിയേഷന്‍ അധ്യക്ഷന്‍ സി എസ് നായര്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു .

തട്ടിപ്പിന് ഇരയായ ആളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് ഉള്ള നടപടികള്‍ പത്തനംതിട്ട ജില്ലയില്‍ കൃത്യമായ നിലയില്‍ അല്ല നടക്കുന്നത് എന്നാണ് ആരോപണം . ജില്ലാ കളക്ടര്‍ മെല്ലെ പോക്ക് നയമാണ് തുടക്കം മുതല്‍ സ്വീകരിച്ചത് എന്നാണ് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക അസ്സോസിയേക്ഷന്‍ (പി എഫ് ഡി എ ) നേതാക്കള്‍ പറയുന്നത് .

 

നിക്ഷേപകരുടെ നിക്ഷേപം തിരികെ ലഭിക്കുവാന്‍ ഉള്ള നടപടി ക്രമങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിസ്സഹകരണം തുടരുകയാണെന്ന് ഭാരവാഹികള്‍ പറയുന്നു . ആദ്യ കൂടിക്കാഴ്ചയിൽ നിക്ഷേപകര്‍ക്ക് അനുകൂലമായി എല്ലാം ചെയ്ത് തരാമെന്നേറ്റ കളക്ടർ പിന്നീട് ഒന്നിനും സഹകരിച്ചില്ലെന്ന് മാത്രമല്ല കാണാൻ ചെല്ലുന്ന നേതാക്കളെ  രാവിലെ മുതൽ 2 മണി വരെ ഇരുത്തിയതിന് ശേഷം തട്ടിമുട്ടികളും കീറാമുട്ടികളും പറയുകയാണുണ്ടായത് എന്നും സി എസ് നായര്‍ ആരോപിച്ചു .ജില്ലാ കളക്ടറെ തല്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം എന്നാണ് പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകരുടെ ആവശ്യം .

നിക്ഷേപകര്‍ക്ക് ഒപ്പം നില്‍ക്കുന്ന പി എഫ് ഡി എ ഇതിനോടകം നിരവധി സമരങ്ങള്‍ ചെയ്തതിനാല്‍ കേസ് സി ബി ഐ വരെ ഏറ്റെടുത്തു . മുന്‍പും പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു .