ആടിനെ പുലി പിടിച്ചതിനെ തുടർന്ന് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി പ്രതിഷേധം നടത്തിയ മുപ്പതു ആളുകള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു . വനപാലകരുടെ പരാതിയെ തുടര്‍ന്ന് ആണ് നടപടി . മീൻകുഴിയിൽ കൊടിതോപ്പിൽ ജനവാസ കേന്ദ്രത്തിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ ആണ് വ്ന്യ ജീവി ആക്രമിച്ചു കൊന്നത് . പുലിയാണ് എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ വള്ളി പുലിയാകാന്‍ ആണ് സാധ്യത എന്ന് വനം വകുപ്പ് പറയുന്നു .
പുത്തൻപുരക്കൽ കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള അഞ്ച് ആടിനെയാണ് കൊന്നത്. രാവിലെ 10ന് കൊച്ചുമോൻ ആടിന് തീറ്റയും വെള്ളവും നൽകിയ ശേഷം എസ്റ്റേറ്റിലേക്ക് പോയി തിരികെ 11 മണിക്ക് എത്തിയപ്പോഴാണ് ആടുകൾ ചത്തുകിടക്കുന്നത് കണ്ടത്.
കഴിഞ്ഞയാഴ്ച രണ്ട് ആടിനെ സമാനരീതിയിൽ കൊന്നിരുന്നു. ഇവരുടെ രണ്ട് വളർത്തുനായയെ കാട്ടു മൃഗം പകൽ പിടിച്ചുകൊണ്ടു പോയിരുന്നു. നായയെ പുലിയാണ് സാധാരണ പിടിക്കുന്നത് . കർഷക സംഘടനയായ കിഫായുടെ നേതൃത്വത്തിൽ ചിറ്റാർ വനം സ്റ്റേഷനിൽ ചത്ത ആടുകളെ കെട്ടിത്തൂക്കി .ഇതിനെ തുടര്‍ന്നാണ് വന പാലകരുടെ പരാതിയില്‍ പോലീസ് കേസ് എടുത്തത് .