KONNI VARTHA.COM : ചെറുനാരങ്ങയുടെ ക്ഷാമം വില ഉയരാന്‍ കാരണമായി . ചെറുനാരങ്ങക്ക് അപ്രതീക്ഷിതമായി വില ഉയർന്നതോടെ മലയാളികളുടെ ഇഷ്ടപാനീയമായ നാരങ്ങാ സർബ്ബത്തിന്‍റെ വിൽപ്പന പല ചെറുകിട വ്യാപാരികളും നിർത്തിവച്ച സ്ഥിതിയാണ്.
കിലോയ്ക്ക് 40 മുതൽ 60 രൂപ വരെ വിലയുണ്ടായിരുന്ന ചെറുനാരങ്ങക്ക് കോന്നിയിലെ ഇന്നത്തെ വില 200 രൂപയായിരുന്നു .ഇത് വഴിയോര കച്ചവടക്കാരുടെ വിലയാണ് .സ്ഥിരം കടകടില്‍ പിന്നെയും വില കൂടുതല്‍ ആണ് . 200 രൂപക്ക് ചെറുനാരങ്ങാ വാങ്ങി 20 രൂപയ്ക്ക് നാരങ്ങാ വെള്ളം വിൽക്കാൻ കഴിയില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ പറയുന്നു . നാരങ്ങാ വില കൂടിയതോടെ പലരും മോരും വെള്ളം വില്‍പ്പനയിലേക്ക് തിരിഞ്ഞു .
വിവാഹ ചടങ്ങുകൾക്കും ഒഴിച്ചുകൂട്ടാനാവാത്ത ചെറുനാരങ്ങാ വിവാഹ ചിലവിന്‍റെ ബജറ്റിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. തമിഴ് നാട്ടില്‍ നിന്നും ചെറു നാരങ്ങ വരവ് കുറവായതോടെ വരും ദിവസങ്ങളില്‍ നാരങ്ങാ വില ഇനിയും കൂടുമെന്ന് ആണ് വ്യാപാരികളുടെ അഭിപ്രായം .