konnivartha.com ; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയില്‍ അംഗമാകുന്നതിന് മെയ് ആറ്, ഏഴ് തീയതികളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും. കെ.എസ്.ഇ.ബി യുടെ 776 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യമുണ്ടാകും.
കണ്‍സ്യൂമര്‍ നമ്പരുമായി ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക് ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തിയും രജിസ് ട്രേഷന്‍ നടത്താം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് 200 മെഗാവാട്ടാണ് കേന്ദ്ര പുനരുപയോഗ ഊര്‍ജമന്ത്രാലയം കേരളത്തിന് അനുവദിച്ചിട്ടുളളത്.
227 മെഗാ വാട്ടിനുളള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതില്‍ സാങ്കേതികമായി 100 മെഗാ വാട്ട് ശേഷിയുളള നിലയങ്ങള്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിയുക. ദിദ്വിന സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴി കൂടുതല്‍ അപേക്ഷകരെ കണ്ടെത്തും.