konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന് അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് .
ഇരുപത്തി ഒന്ന് വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് . പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നും ബി എ പൊളിറ്റിക്സ്സ് ബിരുദധാരിയാണ് .