
Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.