കേരളത്തില്‍ നിന്നും കുരുത്തോല ( ഇളം തെങ്ങോലകൾ ) കയറ്റുമതി ചെയ്തു തുടങ്ങി

KONNI VARTHA.COM : 2022 ഏപ്രിൽ ആറിന് യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്നും കുരുത്തോല കയറ്റുമതി ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളിൽ  ഓശാന ഞായറാഴ്ച അനുഷ്ഠാനങ്ങൾക്ക് പരമ്പരാഗതമായി കുരുത്തോല ( ഇളം തെങ്ങോലകൾ ) ഉപയോഗിച്ചുവരുന്നു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്.

 

യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങൾ, ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കുരുത്തോല കൊറിയർ മുഖാന്തിരമാണ് അയച്ചത്.263 കിലോഗ്രാം കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപ്പേഡ (അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി-APEDA) യാണ്  തൃശ്ശൂരിലുള്ള M/s. ഗീക്കെ ഇന്റർനാഷണൽ എന്ന അംഗീകൃത സ്ഥാപനം വഴി ഈ പ്രത്യേക ഉൽപ്പന്നത്തിന്റെ കയറ്റുമതി സാധ്യമാക്കിയത്.

“പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ എത്തിക്കുക” എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ പരമ്പരാഗത ഉത്പന്നത്തിന്റെ കയറ്റുമതി. ആഗോള വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മൂല്യം ഉയർത്തുന്നതിന് ഇത് വഴിതുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കയറ്റുമതി ചെയ്ത കുരുത്തോലയ്ക്ക് നല്ല പ്രതികരണം ലഭിച്ച ശേഷം,   വരും വർഷങ്ങളിലെ ഓശാന ഞായർ ആഘോഷങ്ങൾക്ക് വേണ്ടി യൂറോപ്യൻ യൂണിയൻ, യുകെ, മറ്റ് ലോകരാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ അളവിൽ കുരുത്തോല കയറ്റി അയക്കാൻ പദ്ധതിയുണ്ട്

 

Tender coconut leaves (Kuruthola), a unique product exported from Kerala for the churches in Europe & UK

Tender leaves of coconut traditionally called “kuruthola”, a unique product for special occasion of Palm Sunday has been airlifted to UK & Europe from Kochi on 6th April 2022. Palm Sunday falls on the Sunday before Easter. 263 kgs of the product have been exported to Europe & U K. These fresh tender coconut palm leaves are being sent through courier to 40 locations in different countries & churches in EU & UK.

 

Agriculture & Processed Food Products Export Development Authority (APEDA), Ministry of Commerce & Industry has facilitated export of this unique product through its registered exporter, M/s. Geekey International, Thrissur Kerala.

 

This in fact is a traditional product that is an example of ‘making the local reach the global’. It is expected to augmenting prestige of Indian products in global market.

 

After they receive a good response they plan to send it in large quantities in future to EU, UK & other parts of the world on the special occasion of Palm Sunday..

error: Content is protected !!