Trending Now

തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി

 

KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി.

തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗവും ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരവും റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തിയും ഒരേദിവസമാണു നിര്‍മാണം ആരംഭിച്ചത്.

എം എൽ എ യോടൊപ്പം പൊതുമരാമത് എക്സികുട്ടീവ് എൻജിനീയർ വി ബിനു, അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർ എസ് റസീന, അസിസ്റ്റന്റ് എൻജിനീയർ എസ്. അഞ്ജു,R.K.I.-PIU അസിസ്റ്റന്റ് എഞ്ചിനീയർ റിഫിൻ കെ ജോൺ പഞ്ചായത്ത്‌ അംഗങളായ കെ ജെ ജെയിംസ്, സുലേഖ,വി വി സത്യൻ, കരാർ കമ്പനി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!