KONNI VARTHA.COM : പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിനു മുന്‍പ് അപേക്ഷ പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്ര ഓഫീസില്‍ എത്തിക്കണം.
നിയമനം താല്‍ക്കാലികം ആയിരിക്കും. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയ്ഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഉണ്ടായിരിക്കണം. രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തില്‍ ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഫോണ്‍ :0468-2306524.