konnivartha.com : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, കൊച്ചി ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ ശ്രീമതി ജൂനിത ടി ആർ, ശ്രീ ദിനേഷ് രാജഗോപാലൻ എൽ 2022 ഫെബ്രുവരി 17 ന് ആലുവയിൽ സ്ഥിതി ചെയ്യുന്ന മെസ്സേർസ് ഇൻട്രാൻസ് ഇലക്ട്രോ കമ്പോണന്റ്സ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ഫോർമർ നിർമ്മാണ യൂണിറ്റിൽ റെയ്ഡ് നടത്തി.
സാധുവായ ബിഐഎസ് ലൈസൻസില്ലാതെ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷനു കീഴിലുള്ള ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ നിർമ്മിക്കുന്നതായി കണ്ടെത്തി. ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം പുറപ്പെടുവിച്ച ഇലക്ട്രിക്കൽ ട്രാൻസ്ഫോർമർ ക്വാളിറ്റി കൺട്രോൾ ഓർഡർ വഴിയാണ് ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ ബിഐഎസിന്റെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിൽ കൊണ്ടു വന്നത്.
2016-ലെ ബിഐഎസ് നിയമത്തിലെ സെക്ഷൻ 17 പ്രകാരം കുറ്റവാളിക്കെതിരെ നടപടി ആരംഭിച്ചു. രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
BIS-ന്റെ നിർബന്ധിത സർട്ടിഫിക്കേഷനു കീഴിലുള്ള ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് BIS വെബ്സൈറ്റിൽ ലഭ്യമാണ് (https://www.bis.gov.in/index.php/products-under-compulsory-certification/). പൊതുജനങ്ങളും നിർമ്മാതാക്കളും ഇത് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബിഐഎസിൽ നിന്നുള്ള സാധുവായ ലൈസൻസില്ലാതെ നിർബന്ധിത സർട്ടിഫിക്കേഷന് കീഴിലുള്ള ഫാക്ടറികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളെ സംബന്ധിച്ച ഏത് വിവരവും ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയക്കാം:
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്,
രണ്ടാം നില, CWC ഓഫീസ് കോംപ്ലക്സ്,
മാവേലി റോഡ്, ഗാന്ധി നഗർ,
കടവന്ത്ര പിഒ, കൊച്ചി – 682020
ഫോൺ: 0482-22071714, 2207175
ഇ-മെയിൽ:[email protected]
Bureau of Indian Standards, Kochi branch officials Smt. Junitha TR & Shri Dhinesh Rajagopalan L conducted a raid on 17 Feb 2022 at M/s Intrans Electro Components Pvt Ltd, Erumathala, Aluva. The company was found manufacturing Distribution Transformers without valid BIS licence. Distribution transformers were brought under compulsory certification of BIS through Electrical Transformer Quality Control Order issued by the Ministry of Heavy Industries and Public Enterprises.
Action is being initiated against the offender under Section 17 of the BIS Act, 2016. The offence is punishable with imprisonment for a term which may extend up to two years or with fine not less than two lakh rupees or both.
The list of products under Compulsory certification of BIS is readily available in BIS website (https://www.bis.gov.in/index.php/products-under-compulsory-certification/). General public as well as manufacturers are requested to take note of this. Any information regarding factories manufacturing products, which are under compulsory certification, without a valid licence from BIS may be sent to the following address:
Bureau of Indian Standards,
2nd Floor, CWC Office Complex,
Maveli Road, Gandhi Nagar,
Kadavanthara P.O, Kochi – 682020
Ph: 0482-22071714, 2207175
E-Mail: [email protected]