Trending Now

ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു

 

ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍ നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രില്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക പത്താം നമ്പര്‍ താരം മത്സരിക്കും. ജോഷന ചിന്നപ്പുമായി ചേര്‍ന്ന് ഡബിള്‍സിലാണ് താരം മത്സരിക്കുക.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിനെ വിവാഹം കഴിച്ച ദീപിക 2018-ലാണ് കോര്‍ട്ട് വിട്ടത്. 2021 ഒക്ടോബറില്‍ ദീപികയ്ക്കും കാര്‍ത്തിക്കിനും ഇരട്ടക്കുട്ടികള്‍ പിറന്നു. ഇതോടെ അമ്മയുടെ റോളില്‍ തിരക്കിലായിരുന്നു ദീപിക

error: Content is protected !!