Trending Now

പ്രസിദ്ധീകരണങ്ങളുടെ പ്രിന്റര്‍ & പബ്ലിഷര്‍മാര്‍ മജിസ്റ്റീരിയല്‍ വിഭാഗവുമായി ബന്ധപ്പെടണം

 

KONNIVARTHA.COM : 1867 ലെ പ്രസ് & രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് നിയമം സെക്ഷന്‍ 19ഡി പ്രകാരം, രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥന്‍/പബ്ലിഷര്‍ എല്ലാ വര്‍ഷവും മേയ് 31നകം വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യേണ്ടതാണ്. 3 വര്‍ഷമായി അപ്രകാരം, സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാതിരുന്ന പബ്ലിഷര്‍മാര്‍ക്ക് 2020 ജനുവരി മാസം അവസാനമായി ഒരു അവസരം കൂടി നല്‍കിയിരുന്നു. എന്നിട്ടും ധാരാളം പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ 5 വര്‍ഷങ്ങളായി സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്തിട്ടില്ല.

 

എറണാകുളം ജില്ലയില്‍ അപ്രകാരമുള്ള 895 പ്രസിദ്ധീകരണങ്ങളുടെ ലിസ്റ്റ് ഉണ്ട്. ഈ ലിസ്റ്റിലുള്ള പ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രസിദ്ധീകരണം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനും ഇല്ലായെങ്കില്‍ ഓതന്റിക്കേറ്റ് ചെയ്തിട്ടുള്ള ഈ പ്രസിദ്ധീകരണങ്ങളുടെ ഫോം 1 ഡിക്ലറേഷന്‍ പിആര്‍ബി നിയമം സെക്ഷന്‍ 8 പ്രകാരം റദ്ദ് ചെയ്യുവാനും പ്രസിദ്ധീകരണം നടത്തുന്നുണ്ടെങ്കില്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഫോര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് അറിയിക്കുവാനും ആര്‍എന്‍ഐ ഓഫീസില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഈ സാഹചര്യത്തില്‍ എറണാകുളം ജില്ല ആസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന മേല്‍ പ്രകാരമുള്ള 895 പ്രസിദ്ധീകരണങ്ങളുടെ വിവരങ്ങളടങ്ങിയ പട്ടിക ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റ് (https://ernakulam.nic.in/), പ്രസ് ക്ലബ്ബ് നോട്ടീസ് ബോര്‍ഡ്, വിവിധ താലൂക്ക് നോട്ടീസ് ബോര്‍ഡ്, പിആര്‍ഡി നോട്ടീസ് ബോര്‍ഡ്, കളക്ടറേറ്റ് നോട്ടീസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ 14 ദിവസത്തേക്ക് പരസ്യപ്പെടുത്തും. പ്രസിദ്ധീകരണം നിലവിലുണ്ടെങ്കില്‍ അതത് പ്രിന്റര്‍ & പബ്ലിഷര്‍മാര്‍ എറണാകുളം കളക്ടറേറ്റിലെ മജിസ്റ്റീരിയല്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.