KONNIVARTHA.COM : കോന്നി മെഡിക്കല്‍ കോളജിനുള്ള സിഎസ്ആര്‍ ഫണ്ടായ പത്ത് ലക്ഷം രൂപ ഫെഡറല്‍ ബാങ്ക് ഏരിയ ജനറല്‍ മാനേജര്‍ പി.എ. ജോയ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറി.
ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , ഫെഡറല്‍ ബാങ്ക് കോന്നി ബ്രാഞ്ച് ഹെഡ് ജിജി സാറാമ്മ ജോണ്‍, സ്കെയില്‍ രണ്ട് മാനേജര്‍ തര്യന് പോള്‍, ബാങ്ക്സ്മാന്‍ ആഷിക് സിറാജ്, കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.