Trending Now

അരുവാപ്പുലം ഫാർമേഴ്സ് ബാങ്ക് അംഗമായ കര്‍ഷകനെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിക്കും

 

 

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിലെ ഏക കർഷക ബാങ്കായ അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധിയിൽ അരുവാപ്പുലം, ഐരവൺ , കോന്നി, കൊക്കാത്തോട്, പ്രദേശത്ത് താമസിക്കുന്ന ബാങ്ക് അംഗങ്ങളായ ഒരു കർഷകനെ വീതം ആദരിക്കുന്നതിനും , അംഗങ്ങളുടേയും, ജീവനക്കാരുടേയും മക്കളിൽ 2021 വർഷത്തിൽ
എസ്. എസ്.എൽ .സി, പ്ലസ്സ് ടു, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനും ബാങ്ക് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

26 – 04-1924 ൽ പരസ്പര സഹായ സംഘമായി രൂപീകരിച്ച സ്ഥാപനം നൂറാം വർഷത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.
ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വിജയവിൽസൺ,കെ പി . നസീർ, മോനിക്കുട്ടി ദാനിയേൽ, അനിത എസ് .കുമാർ, ശ്യാമള.റ്റി, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, ജനറൽ മാനേജർ എസ് . ശിവകുമാർ എന്നിവർ സംസാരിച്ചു.

അപേക്ഷ 25.01.2022 വൈകിട്ട് 5 മണിക്ക് മുൻപായി ഹെഢ് ഓഫീസിൽ നൽകേണ്ടേതാണ്. ഫോൺ 9446363111.

error: Content is protected !!