കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു

കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അന്നദാനം 35 ദിവസം പിന്നിട്ടു

konnivartha.com :കലഞ്ഞൂർ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആൽത്തറ മൈതാനിയിൽ ശബരിമല തീർത്ഥാടകർക്കായി നടത്തിവരുന്ന അന്നദാനം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. വർഷങ്ങളായി പൊതുജനങ്ങളുടെ ആവശ്യമായിരുന്നു കലഞ്ഞൂരിൽ ശബരിമല ഇടത്താവളം. ഇപ്പോഴും ഇത് ഒരു അപ്രഖ്യാപിത ഇടത്താവളം ആണ്. ഈ അവസരത്തിൽ ആണ് കുറച്ച് പേർ സൗഹൃദ കൂട്ടായ്മ രൂപീകരിക്കുകയും അയ്യപ്പന്മാർക്ക് ഭക്ഷണവും വിരി വക്കാനുള്ള സൗകര്യവും ഉണ്ടാക്കിയത്. രാത്രിയും, പകലും ഈ സേവന പ്രവർത്തനമായി സൗഹൃദ കൂട്ടായ്മ പ്രവർത്തകർ ആൽത്തറ മൈതാനിയിൽ ഉണ്ട്. മുൻപിൽ നയിക്കാൻ രാത്രിയിലും, പകലും കൂട്ടായ്മക്ക് കാരണവന്മാർ ആയി നളൻ നായർ, ബാബു സൗണ്ട്സ് ഉടമ ബാബുരാജ്, മണിസ് ഡെക്കറേഷൻ ഉടമ സുരേന്ദ്രൻ എന്നിവരും.

 

കാലാകാലങ്ങളായി ജാതിമത വ്യത്യാസമില്ലാതെ നാം നിലനിർത്തികൊണ്ടു പോകുന്ന നമ്മുടെ നാടിന്റെ ഐക്യവും സാഹോദര്യവും ഒത്തൊരുമയും ഇവിടെ സൗഹൃദ കൂട്ടായ്മ വീണ്ടും അരക്കിട്ടുറപ്പിക്കാൻ ആഗ്രഹിക്കുകയാണ്.. ആചാരങ്ങൾ, വിശ്വാസങ്ങൾ, ആഘോഷങ്ങൾ എല്ലാം ഇനിയും ഇതേ രീതിയിൽ അല്ലെങ്കിൽ ഇതിലും കൂടുതലായി ഒറ്റകെട്ടായി ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.. പുതു തലമുറക്ക് ഈ സന്ദേശവും ഈ സാഹോദര്യവും ഒക്കെ കൈമാറിയിട്ട് പറയാം “ഇത്‌ കലഞ്ഞൂരാണ്, ഇവിടെ ഇങ്ങനൊക്കെയാണ്.
തൃക്കലഞ്ഞൂർ മഹാദേവ സേവാസംഘത്തിന്റെ വകയായി ആണ് ഇന്ന് അന്നദാനം നടന്നത്. Rss മണ്ഡൽ സേവാപ്രമുഖ് വിഷ്ണു കൃഷ്ണപുരം അന്നദാനം ഉദ്‌ഘാടനം ചെയ്തു.

ബ്രഹ്മശ്രീ ജിതേഷ് രാമൻപോറ്റി,കൈലാസ് സാജ്, ഗിരീഷ് പാടം, , സജി മാത്യു,പ്രശാന്ത് കോയിക്കൽ, ബിജോ ജോയ്, ശ്യാം ലേഔട്ട്‌,ഹരി ആറ്റൂർ, ബാനർജി എന്നിവർ സൗഹൃദ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു . 41 ദിവസം തുടരുന്ന അന്നദാനമാണ് നടക്കുന്നത്