Trending Now

പോപ്പുലർ ഫിനാൻസ് :ബ്രാഞ്ചുകൾ തുറന്ന് ഇന്നത്തെ കണക്കെടുപ്പ് തുടങ്ങി

  • Konni vartha. Com : നിക്ഷേപ തട്ടിപ്പിനെ തുടർന്ന് പൂട്ടി സീൽ ചെയ്തിരുന്ന പോപ്പുലർ ഫിനാൻസിന്റെകൊല്ലം ജില്ലയിലെ വിവിധ ശാഖാകളിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നത്തെ കണക്കെടുപ്പ് ആരംഭിച്ചു.

  • കൊട്ടാരക്കര താലൂക്കിലെ എഴുകോൺ, പുത്തൂർ, കൊട്ടാരക്കര എന്നീ ബ്രാഞ്ചുകളിലാണ് പരിശോധന ആരംഭിച്ചത്.
  • പോപ്പുലർ ഫിനാൻസ്, പോപ്പുലർ ലോൺ, പോപ്പുലർ ഫിനാൻസ് നിധി, മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ് തുടങ്ങിയ പേരുകളിലായിപ്രവർത്തിച്ചിരുന്ന കൊട്ടാരക്കര താലൂക്കിലെ പുത്തൂർ എഴുകോൺ, കൊട്ടാരക്കര, പൂയപ്പള്ളി, അമ്പലംകുന്ന്, മടത്തറ കരിക്കം , നിലമേൽ, ഓടനാവട്ടം ബ്രാഞ്ചുകൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ബ്രാഞ്ചുകളിലും കണക്കെടുപ്പ് തുടരുന്നു.കഴിഞ്ഞ ദിവസം മുതൽ ആണ് കണക്കുകൾ എടുത്തു തുടങ്ങിയത്. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചും തുറന്ന് പരിശോധിക്കും.ലഭിക്കുന്ന പണവും സ്വർണ്ണവും ട്രെഷറിയിലേക്ക് മാറ്റും.