കോവിഡ്-19 വ്യാപനം പ്രതിരോധിക്കാൻ ശബരിമല തീർഥാടകർ മാസ്‌ക് ധരിക്കുന്നതിനൊപ്പം ഉപയോഗ ശേഷം മാസ്‌ക്, കൈയുറ എന്നിവ വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഉപയോഗിച്ച മാസ്‌കും കൈയുറകളും സ്വന്തം വീടുകളിൽ തിരിച്ചെത്തിയ ശേഷം സുരക്ഷിതമായി സംസ്‌കരിക്കുക. പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിനും ഇത് നിർബന്ധമാണ്.
* തീർഥാടകർ സാവധാനം മല കയറുക. കൂട്ടം കൂടരുത്.
* എല്ലായ്‌പ്പോഴും ശാരീരിക അകലം പാലിക്കുക.
* സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
* നടന്നുപോകുന്ന വഴിയിൽ തുപ്പരുത്.
* മാലിന്യങ്ങൾ വഴിയിൽ വലിച്ചെറിയാതിരിക്കുക.
* തീർഥാടനത്തിനിടെ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ തൊട്ടടുത്ത ആശുപത്രിയിലോ എമർജൻസി മെഡിക്കൽ കെയർ സെൻററിലോ അറിയിക്കുക.
* ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുക. ഈ ശരണയാത്ര കരുതലോടെയാവട്ടെ.