സഞ്ചരിക്കുന്ന വില്‍പനശാല കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍
konnivartha.com : സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വില്‍പനശാലകള്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും. നാലിന് രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ കോന്നി താലൂക്ക്്തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എയും പത്തനംതിട്ട പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും നിര്‍വഹിക്കും.
കോഴഞ്ചേരി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കുമ്പഴ 9, പുത്തന്‍ പീടിക 11, പ്രക്കാനം1.30, നെല്ലിക്കാല 3.30, തെക്കേമല 5.30.
കോഴഞ്ചേരി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കല്ലേലിമുക്ക് 9, കാഞ്ഞിരവേലി 11, കുറിച്ചിമുട്ടം 1.30, അമ്പലക്കടവ് 3.30, മെഴുവേലി 5.30.
കോന്നി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൈലപ്ര 9.00, അതുമ്പുംകുളം 11.30, മെഡിക്കല്‍ കോളേജ് 1.30, വകയാര്‍ 3.30, കൊല്ലന്‍ പടി 5.30. കോന്നി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: ഞക്കുനിലം 9, അന്തിച്ചന്ത 11.30, കൈതക്കര 1.30, വാഴമുട്ടം 3.30, മല്ലശേരി 5.30.
സപ്ലൈകോ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളില്‍
പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ഡിസംബര്‍ നാലിനും അഞ്ചിനും എത്തും. എല്ലാ പോയിന്റുകളിലും ഒരു മണിക്കൂര്‍ സമയം വില്‍പന ക്രമീകരിച്ചിരിക്കുന്നു. ജനങ്ങള്‍ ഈ സംരംഭം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സപ്ലൈകോ തിരുവല്ല ഡിപ്പോ മാനേജര്‍ അറിയിച്ചു. മല്ലപ്പള്ളി താലൂക്കിലെ മൊബൈല്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഞ്ചിന് രാവിലെ എട്ടിന് തിരുവല്ല സപ്ലൈകോ ഡിപ്പോയില്‍ നടക്കും.
തീയതി, വില്‍പ്പന സ്ഥലം, സമയം എന്ന ക്രമത്തില്‍: നാലിന് നൂറോന്മാവ് രാവിലെ 9, നെല്ലിമൂട് 10.30, പുളിന്താനം 12, കലൂപ്പാറ നെടുമ്പാറ കോളനി 3, പുറമറ്റം 5. നാലിന് വെണ്‍പാല രാവിലെ 9, കടപ്ര സൈക്കിള്‍ മുക്ക് 10.30, ചാത്തങ്കരി ജംഗ്ഷന്‍ 12, നിരണം ഡക്ക് ഫാം 3, കടപ്ര ജംഗ്ഷന്‍ 5.
അഞ്ചിന് കണ്ടംപേരൂര്‍ രാവിലെ 9, പെരുമ്പെട്ടി 10.30, ചുങ്കപ്പാറ 12.30, കോട്ടാങ്ങല്‍ 3ന്,
കുളത്തൂര്‍മൂഴി 5. അഞ്ചിന് കുമ്പനാട് രാവിലെ 9, ഇരവിപേരൂര്‍ 10.30, മുണ്ടിയപ്പള്ളി 12,
വള്ളംകുളം 3, നന്നൂര്‍ 5.
അടൂര്‍ താലൂക്കില്‍ സപ്ലൈക്കോയുടെ മൊബൈല്‍ മാവേലി സ്റ്റോര്‍ സേവനം
ഡിസംബര്‍ 4, 5 തീയതികളില്‍
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈക്കോയുടെ താല്‍ക്കാലിക മൊബൈല്‍ മാവേലി സ്റ്റോര്‍ വാഹനം ഡിസംബര്‍ 4, 5 തീയതികളില്‍ അടൂര്‍ താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന്(ശനി) രാവിലെ എട്ടിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സപ്ലൈക്കോ പറക്കോട് ഡിപ്പോ പരിസരത്തും, ഡിസംബര്‍ അഞ്ചിന് രാവിലെ എട്ടിന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി .സജി അടൂര്‍ പീപ്പിള്‍സ് ബസാര്‍ പരിസരത്തും നിര്‍വഹിക്കും.
ഉപഭോക്താക്കള്‍ക്ക് സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേനയും നോണ്‍ സബ്സിഡി സാധനങ്ങള്‍, ശബരി ഉല്‍പ്പന്നങ്ങള്‍ എന്നിവയും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി ലഭിക്കും.
വാഹനം എത്തിച്ചേരുന്ന സമയവും സ്ഥലവും – ഡിസംബര്‍ നാലിന് രാവിലെ 8.30 ന് കുറുമ്പകര, 10.15-ന് ചന്ദനപ്പള്ളി, 12.30- ന് അങ്ങാടിക്കല്‍, മൂന്നിന് ആനന്ദപ്പള്ളി, 5.30 -ന് പുത്തന്‍ ചന്ത.ഡിസംബര്‍ അഞ്ചിന് രാവിലെ 8.30- ന് ആതിരമല, 10.15- ന് ചേരിക്കല്‍, 12.15- ന് മങ്ങാരം, മൂന്നിന് കടക്കാട്, 5.30- ന് പാറക്കര.
മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം റാന്നി താലൂക്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍
വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിക്ഷോഭം, ഇന്ധനവിലവര്‍ധന എന്നിവ മൂലം പൊതു വിപണിയില്‍ ഉണ്ടായ വിലക്കയറ്റവും ഭക്ഷ്യദൗര്‍ലഭ്യവും നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും താല്‍ക്കാലികമായി സപ്ലൈകോയുടെ മൊബൈല്‍ മാവേലി സ്റ്റോറിന്റെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കി വരികയാണ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു.
പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കും. റാന്നി താലൂക്കിലെ സ്ഥലവും സമയവും ചുവടെ. ഡിസംബര്‍ നാലിന് രാവിലെ 8.30 ന് ചാത്തന്‍തറ, 10 ന് തുലാപ്പള്ളി, ഉച്ചയ്ക്ക് 12 ന് മന്ദിരംപടി (നാറാണംതോട്) 1.30 ന് നാറാണംതോട്, 2.30 ന് കിസുമം, വൈകിട്ട് അഞ്ചിന് മൂലക്കയം.
ഡിസംബര്‍ അഞ്ചിന് അരീക്കക്കാവ് രാവിലെ 8.30, തടിഡിപ്പോ 10 ന്, മണിയാര്‍ 11.15, പടയണിപ്പാറ 12.45 ന്, ഫോറിന്‍പടി 3 ന്, ഉമ്മാമുക്ക് വൈകിട്ട് അഞ്ചിന്.
മൊബൈല്‍ വണ്ടിയുടെ ഫ്ളാഗ് ഓഫ് ഡിസംബര്‍ നാലിന് രാവിലെ എട്ടിന് അഡ്വ. പ്രമോദ് നാരാണ്‍ എം.എല്‍.എ, അഞ്ചിന് രാവിലെ എട്ടിന് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാമും നിര്‍വഹിക്കും. സബ്സിഡി സാധനങ്ങള്‍ക്കു പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും ലഭിക്കും. റാന്നി താലൂക്കില്‍ നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന സപ്ലൈകോയുടെ മൊബൈല്‍ മാവേലി സേവനം തുടര്‍ന്നും മുമ്പത്തെപ്പോലെ ലഭ്യമാകും.