Trending Now

മഴ ഉണ്ട് :കുടിവെള്ളം ഇല്ല : കോന്നിയിലും അരുവാപ്പുലത്തും

മഴ ഉണ്ട് :കുടിവെള്ളം ഇല്ല : കോന്നി,അരുവാപ്പുലംകാരുടെ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നര മാസം :
: തൊണ്ട വരണ്ടവര്‍ മാത്രം പരാതി പറഞ്ഞു

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി- അരുവാപ്പുലം ശുദ്ധജലപദ്ധതിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടു. അച്ചൻകോവിൽ ആറ്റിലെ കൊട്ടാരത്തിൽകടവിലെ പമ്പ് ഹൗസിൽ നിന്നുമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. പമ്പ് ഹൗസിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് രണ്ടുമാസമാകുന്നു വെള്ളം ശേഖരിക്കുന്ന ആറ്റിലെ കിണറ്റിൽ ചെളിനിറഞ്ഞു

കിണറ്റിൽനിന്നു പമ്പ് ഹൗസിലേക്കുള്ള വലിയ പൈപ്പ് ചെളികയറി അടഞ്ഞിരിക്കുകയാണ് ഇത് കാരണം പമ്പിങ് നടക്കാത്ത അവസ്ഥയാണ്.40 വർഷത്തിനുമേൽ പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പമ്പിങ് മുടങ്ങിയതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാത്ത അവസ്ഥയായി.പമ്പിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ ജലവിഭവവകുപ്പ് തയ്യാറാകുന്നില്ല.

 

ചെളിനീക്കാനുള്ള തടസ്സമാണ് പ്രധാന ബുദ്ധിമുട്ട്. അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് താഴാത്തത് ചെളിവാരലിന് തടസ്സമാകുന്നു. കുടിവെള്ള വിതരണം മുടങ്ങിയതോടെ വിലകൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതിയിലാണ് പദ്ധതിയുടെ പരിധിയിൽ ഉള്ളവർ. പഞ്ചായത്ത് കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു