Trending Now

വകയാര്‍ -അരുവാപ്പുലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍ : വാര്‍ഡ് മെംബര്‍ എം എല്‍ എയ്ക്കു കത്ത് നല്‍കി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലത്തിലെ കോന്നി പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഉള്ള വകയാര്‍ അരുവാപ്പുലം പൊതു മരാമത്ത് റോഡില്‍ കലുങ്ക് അപകടാവസ്ഥയിലായി .കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയത്ത് വയലില്‍ വെള്ളം കയറിയതിനാല്‍ ഇരു വയലുകളുടെയും ഇടയിലൂടെ ഉള്ള ഈ കലുങ്കിന്‍റെ ഒരു ഭാഗം ആണ് തകര്‍ന്നത് . ഇടക്കാലത്ത് ഇതുവഴി ടിപ്പര്‍ ലോറികള്‍ പോയതോടെ അതും തകരാറിന് കാരണമായി .വകയാര്‍ പോസ്റ്റ് ഓഫീസിന് മുന്നിലൂടെ അരുവാപ്പുലത്തിന് ഉള്ള റോഡ് കലുങ്കാണ് അപകട സ്ഥിതിയില്‍ ഉള്ളത് .

കലുങ്ക് തകര്‍ച്ചയിലായതോടെ വാര്‍ഡ് മെംബര്‍ അനി സാബു ഇടപെടുകയും കോന്നി എം എല്‍ എയ്ക്കും പൊതുമാരാമത്ത് വിഭാഗത്തിനും കത്ത് നല്‍കിയിരുന്നു . മെമ്പറുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായതോടെ പൊതു മരാമത്ത് വിഭാഗം എഞ്ചിനീയര്‍ എത്തി കലുങ്കിന്‍റെ അപകടാവസ്ഥ നേരിട്ടു മനസ്സിലാക്കി . ഈ കലുങ്ക് എത്രയും വേഗം പുനര്‍ നിര്‍മ്മിക്കണം എന്നു വാര്‍ഡ് അംഗം ആവശ്യം ഉന്നയിച്ചു .

error: Content is protected !!