Trending Now

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി

  1. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് :നിക്ഷേപകതുക കിട്ടിയില്ല :റിട്ട അധ്യാപകൻ ജീവനൊടുക്കി

കോന്നി വാർത്ത :കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന്റെ ചിറ്റാർ ശാഖയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ച വയ്യാറ്റുപുഴ മോഹന വിലാസം എൻ വാസുദേവൻ (82)ജീവനൊടുക്കി.

വയ്യാറ്റുപുഴ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച 25 ലക്ഷം ശാഖയിൽ നിക്ഷേപിച്ചു. ഇതിൽ ഉള്ള പലിശ കൊണ്ടായിരുന്നു ജീവിച്ചത്.

2000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ പോപ്പുലർ ഉടമകൾ പോലീസ് പിടിയിലായതോടെ പണം തിരികെ ലഭിക്കാൻ നിക്ഷേപകർ സമരത്തിൽ ആണ്. വാസുദേവൻ പണം തിരികെ ചോദിച്ചു എങ്കിലും ശാഖാ മാനേജർ കൊടുത്തില്ല.
പണം തിരികെ കിട്ടാത്തതിൽ മനോവിഷമത്തിലായിരുന്നു വാസുദേവൻ. നിക്ഷേപകരുടെ സമരത്തിലും പങ്കെടുത്തിരുന്നു.നിക്ഷേപക തുക തിരികെ ലഭിക്കാത്ത മനോ വിഷമത്തിൽ ജീവനൊടുക്കുകയാണെന്ന് വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയ കത്തിൽ പറയുന്നു.

 

പണം തിരികെ ലഭിക്കാത്ത പലരും ഇതിനു മുൻപും മനോ വിഷമത്താൽ മരണപെട്ടിരുന്നു.