Trending Now

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം ;
കോന്നിയില്‍ കനത്ത മഴ : രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു

കനത്ത മഴ : കോന്നി എലിയറക്കല്‍ ഇളയാംകുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി മേഖലയില്‍ വൈകിട്ട് ഉണ്ടായ ശക്തമായ മഴയത്ത് കോന്നി എലിയറക്കല്‍ വാര്‍ഡില്‍ ഇളയാംകുന്ന് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . ശക്തമായ മഴ വെള്ള പാച്ചില്‍ പല ഭാഗത്തും ഗതാഗതം മുടങ്ങി ,കോന്നിയില്‍ രണ്ടു മണിക്കൂറിൽ 7.4 സെന്റിമീറ്റർ മഴ പെയ്തു

ആങ്ങമൂഴി വനമേഖലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയതായി സംശയം . അടിയാന്‍കാല തോട്ടില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി വീട്ടുമുറ്റത്ത് കിടന്ന കാര്‍ ഒലിച്ചു പോയി.തേവര്‍ മലയില്‍ ആണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത് എന്നു സംശയിക്കുന്നു . കോട്ടമണ്‍ പാറ ലക്ഷ്മി സദനത്തില്‍ സജയന്‍റെ കാറാണ് ഒലിച്ചു പോയത് . മല വെള്ളം കോട്ടമണ്‍ പാറ പാലത്തിന് മുകളിലൂടെ ഒഴുകി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കനത്തമഴ തുടരുന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോര മേഖലകളിലും കനത്ത മഴയാണ്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയര്‍ന്നതിനാല്‍ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്.

error: Content is protected !!