ജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് : ജില്ലാ എക്സൈസ് ടീം ഒന്നാം സമ്മാനം നേടി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍റെ (KFPSA) 46ാം സംസ്ഥാന സമ്മേ ളനത്തിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയു
ടെ നേത്യത്വത്തിൽജില്ലാ ബാഡ്മിൻ്റൻ ടൂർണമെൻറ് കോന്നി വൈസ്മെൻസ് ക്ലബ്ബിൽ വച്ച് നടന്നു.

വിവിധ സേനാ വിഭാഗങ്ങളായ ഫോറസ്റ്റ്, എക്സൈസ്, പോലീസ് എന്നീ വിഭാഗ
ങ്ങളിൽ നിന്ന് 16 ടീമുകൾ പങ്കെടുത്തു.കോന്നി ഡി എഫ് ഒശ്യാം മോഹൻലാൽ മത്സരം ഉദ്ഘാടനം ചെയ്തു.

ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറിപ്രസന്നകുമാർ മുഖ്യഅതിഥി ആയിരുന്നു.
മത്സരത്തിൽ ജില്ലാ എക്സൈസ് ടീം ധീര വനംരക്തസാക്ഷി എ എസ് ബിജു മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി ഒന്നാം സമ്മാനംനേടി. ഫോറസ്റ്റ് ടീം രണ്ടാം സ്ഥാനം നേടി. എക്സൈസ്
അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!