Trending Now

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ

അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ

കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ, കല്ലാർ നദിയുടെ വൃഷ്ടി പ്രദേശത്തു വീണ്ടും കനത്ത മഴ. ഇരു നദിയിലും ജല നിരപ്പ് ഉയർന്നു തന്നെ. ഇന്നും  പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കോന്നിയിൽ രാവിലേ മുതൽ മഴയാണ്. അരുവാപ്പുലം തേക്ക് തോട്ടത്തിനു സമീപം ഉള്ള കട്ട കമ്പനിയിൽ വെള്ളം കയറി.
കോന്നിയുടെ കിഴക്കൻ മലകളിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല. മിക്ക തോടും നിറഞ്ഞു. ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ മലയോര യാത്രികൾ ശ്രദ്ധിക്കണം.

error: Content is protected !!