Trending Now

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : തട്ടിയത് 2000 കോടിയോ അതോ 532 കോടിയോ …?

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സ് കമ്പനി സംസ്ഥാനത്ത് നിരവധി പേരില്‍ നിന്നായി 532 കോടിയില്‍പരം രൂപയുടെ സാമ്പത്തിക നിക്ഷേപ തട്ടിപ്പ് നടത്തിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയമസഭയിലെ മറുപടി ശെരിയല്ല എന്ന് കേന്ദ്ര അന്വേഷണ വകുപ്പായ ഈ ഡി യുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും .

പ്രതിപക്ഷ നേതാവിന്‍റെനിയമസഭയിലെ ചോദ്യത്തിന് ഉള്ള മറുപടിയായി 532 കോടി രൂപയാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടത്തിയത് എന്നാണ് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞത് . എന്നാല്‍ ഈ കണക്ക് പൊരുത്തപ്പെടുന്നതല്ല . 2000 കോടി രൂപയുടെ എങ്കിലും തട്ടിപ്പ് നടത്തി എന്നാണ് ഇ ഡി കോടതിയില്‍ കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇ ഡി അന്വേഷണത്തില്‍ ഇത്രയും തുകയ്ക്ക് ഉള്ള തട്ടിപ്പ് നടത്തി എന്ന് കാണുന്നു . അപ്പോള്‍ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടിയില്‍ പറഞ്ഞ തുക എവിടെ നിന്നും ലഭിച്ചൂ എന്ന് നിക്ഷേപകര്‍ ചോദിക്കുന്നു .

കോടികണക്കിന് രൂപ തട്ടിയ പ്രതികള്‍ക്ക് എതിരെ 4000 ത്തോളം പരാതി ലഭിച്ചിട്ടും ഒറ്റ എഫ് ഐ ആര്‍ മതി എന്നാണ് അന്നത്തെ ഡി ജി പി പോലീസിന് നല്‍കിയ നിര്‍ദേശം . നിക്ഷേപകര്‍ പരാതിയുമായി കോടതിയെ സമീപത്തോടെ ഓരോ പരാതിയിലും മൊഴി എടുത്തു ഓരോ കേസ് ആയി പരിഗണിക്കാന്‍ കോടതിയുടെ നിര്‍ദേശം ഉണ്ടായി . പ്രതികള്‍ മുങ്ങിയിട്ടും പോലീസ് ആദ്യം കാര്യമായി അന്വേഷിച്ചില്ല . നിക്ഷേപകര്‍ സംഘടിച്ചു പ്രതികളുടെ വിവരങള്‍ അപ്പപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയ്ക്കും വ്യോമയാന മന്ത്രാലയത്തിനും കൈമാറി . വിദേശത്തേക്ക് മുങ്ങാന്‍ എത്തിയ പോപ്പുലര്‍ ഉടമയുടെ രണ്ടു പെണ്‍ മക്കളെ വിമാനത്താവളത്തില്‍ നിന്നും ആണ് പിടികൂടിയത് . ഉടമയെയും ഭാര്യയെയും പിടികൂടാന്‍ പിന്നേയും താമസിച്ചു . ഇവര്‍ സ്വയം പത്തനംതിട്ട എസ് പി ഓഫീസില്‍ കീഴടങ്ങി . ബി ജെ പി ഒഴികെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആദ്യം പ്രതികരിച്ചില്ല .

കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത നല്‍കിയതിന് ശേഷം 5 ദിവസം കഴിഞ്ഞാണ് പത്ര ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകള്‍ തുറന്നത് . തുറന്നത് പോലെ ക്യാമറ അടച്ച മാധ്യമങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട് . പരസ്യങ്ങള്‍ വാങ്ങിച്ചു കൂട്ടിയ മാധ്യമങ്ങളില്‍ ചിലത് നിക്ഷേപകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത് .

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നിക്ഷേപകരെ പറ്റിച്ച് അടിച്ചു മാറ്റിയ തുക 2000 കോടിയ്ക്കും മുകളില്‍ ആണെന്ന് ഇ ഡിയുടെ അന്വേഷണത്തില്‍ അവര്‍ക്ക് മനസ്സിലായി . കുറഞ്ഞ കാലം കൊണ്ട് ഇത്രയും കോടികള്‍ എങ്ങനെ കടത്തി ഏത് മാര്‍ഗത്തിലൂടെ എന്നെല്ലാം ഇ ഡി അന്വേഷിച്ചു . കൃത്യമായ വിവരം ഇ ഡി ശേഖരിച്ചു . ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും . 4,741 കേസുകള്‍ സി ബി ഐ യുടെ ഭാഗത്ത് ഉണ്ട് . അന്വേഷണം സി ബി ഐയ്ക്ക് യ്ക്ക് കൈമാറുന്നതിന് 23.11. 2020ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു . ഉടമകളുടെ എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ചു .

error: Content is protected !!