Trending Now

ചേച്ചി ജി കെ വായിച്ചു 4 വയസ്സുകാരി കേട്ടു പഠിച്ചു : ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും നേടി

 

പൊതുവിജ്ഞാനത്തില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി 4 വയസുകാരി നവമി . കോന്നി വി.കോട്ടയം പുഷ്പമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ സൂപ്പർവൈസറായ ജിജീഷിൻ്റെയും വീട്ടമ്മയായ അഞ്ചു ദമ്പതികളുടെ മകൾ ആണ്.

പൊതുവിജ്ഞാനത്തില്‍ സ്ഥാനം ഉറപ്പിച്ച സന്തോഷത്തിലാണ് നവമി ജിജേഷ് എന്ന നാലുവയസുകാരി. ഇന്ത്യയിലെ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും മറ്റ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കുമുള്ള ഉത്തരവും തെറ്റുകൂടാതെ പറഞ്ഞാണ് നവമി പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം പിടിച്ചത്.

പ്രമാടം വി. കോട്ടയം കൊലപ്പാറ പുഷ്പമംഗലത്തിൽ പി.ആർ. ജിജേഷിന്റെയും അഞ്ജുവിന്റെയും രണ്ടാമത്തെ മകളാണ്. സഹോദരി നിവേദ്യ പഠിക്കുന്നതും അമ്മ പഠിപ്പിക്കുന്നതും കേട്ടാണ് നവമിയു‌ടെ വളർച്ച. അഞ്ചാം ക്ളാസിൽ പഠിക്കുന്ന ചേച്ചി നിവേദ്യയ്ക്ക് മാസങ്ങൾക്ക് മുമ്പ് ഓൺ ലൈൻ ക്ളാസിന്റെ ഭാഗമായി പ്രസംഗമത്സരം
ഉണ്ടായിരുന്നു. ഇതിനായി അമ്മ നടത്തിയ പരിശീലനം കേട്ട് നവമി വളരെ പെട്ടെന്ന് പ്രസംഗം തുടങ്ങിയതോടെയാണ് മകളുടെ കഴിവ് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. തുടർന്ന് മകൾക്ക് വളരെ പെട്ടെന്ന് പഠിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ പറഞ്ഞുനൽകി. ഇവയെല്ലാം നവമി വളരെ പെട്ടെന്ന് പഠിച്ചെടുത്തു.

കേരളത്തിലെ നദികളുടെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരുടെയും കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും വിവരങ്ങൾ നവമി മനപാഠമാക്കി. മാതാപിതാക്കൾ നവമിയുടെ കഴിവുകൾ പകർത്തി ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ അയയ്ക്കുകയായിരുന്നു. ഈ കൊച്ചുമിടുക്കിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ നിരവധിപേർ എത്തുന്നുണ്ട്.