കോന്നിയുടെ ടൂറിസം വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ ടൂറിസം സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും, കോന്നി ടൂറിസത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുമായി നാളെ (12/07/2021 ) ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനവും യോഗവും ചേരുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

ടൂറിസം രംഗത്തെ വിദഗ്ധരും അനുഭവസമ്പത്തുള്ളവരുമായ പ്രമുഖര്‍ സന്ദര്‍ശനത്തിലും യോഗത്തിലും പങ്കാളികളാകും. ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടിന്റെ ഭാഗമായി കോന്നി മാറുമ്പോള്‍ നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്യും.

കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലും ടൂറിസം സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കുന്നത്. രാവിലെ 9.30ന് കോന്നി വനം വകുപ്പ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ യോഗം ആരംഭിക്കും. വിശ്വസഞ്ചാരിയായിട്ടുള്ള സന്തോഷ് ജോര്‍ജ് കുളങ്ങര, ഹോസ്പിറ്റാലിറ്റി, ഇക്കോ ടൂറിസം രംഗത്തെ പ്രമുഖര്‍, ആര്‍ക്കിടെക്ച്ചര്‍ രംഗത്തെ വിദഗ്ധര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ ഭാഗമാകുമെന്നും എംഎല്‍എ പറഞ്ഞു.

കോന്നിയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കോന്നിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം തേടിയാല്‍ വികസന കാര്യത്തില്‍ മുന്നേറാന്‍ കഴിയും

error: Content is protected !!