Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍(സെപ്റ്റംബര്‍ 10 വരെ)

 

കോന്നി വാര്‍ത്ത ഡോട്ട് കോം : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2, 08, 11, 12, 13 പൂര്‍ണമായും, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പുത്തന്‍ ചന്ത ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 05 (വാരിക്കാട് ഭാഗം), വാര്‍ഡ് 33 (പുത്തന്‍ ചിറ പാലം മുതല്‍ കാട്ടൂക്കര പാലം വരെ), റാന്നി – പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3, 4, 5, 6, 7, 11, 12, 14, 15 പൂര്‍ണമായും, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് 07 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ നാലു മുതല്‍ 10 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 10ന് അവസാനിക്കും.

error: Content is protected !!