Trending Now

പോപ്പുലര്‍ ഫിനാന്‍സ് മുക്കിയ കോടികള്‍ തിരികെ പിടിക്കാന്‍ അന്വേഷണസംഘത്തിന് കഴിയില്ലേ

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് കോടികളുമായി മുങ്ങും എന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് കോന്നി വാര്‍ത്ത ഡോട്ട് കോം ആണെന്ന് പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ക്ക് അറിയാം . സ്ഥാപനം ഉടമകള്‍ മുങ്ങിയ വിവരവും കോന്നി വാര്‍ത്ത നല്‍കി . കോന്നി വാര്‍ത്ത, വാര്‍ത്ത നല്‍കി ഏതാനും ദിവസം കഴിഞ്ഞ ശേഷം മറ്റ് മാധ്യമങ്ങള്‍ ചെറുതായി വാര്‍ത്ത തുടങ്ങി . കോന്നി വാര്‍ത്ത നല്‍കിയ ആധികാരിക വാര്‍ത്തകള്‍ക്ക് ഒപ്പം നില്‍ക്കുവാന്‍ ഇന്നും ഒരു മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല . കാരണം ഉടമകള്‍ വെച്ചു നീട്ടിയ ലക്ഷങ്ങള്‍ വാങ്ങിയില്ല . കോടികള്‍ ചോദിച്ചില്ല . പരസ്യം വാങ്ങിയില്ല . അതിനാല്‍ എല്ലാ മാധ്യമങ്ങളെയും വെല്ലുവിളിച്ച് തന്നെ കോന്നി വാര്‍ത്ത മുന്നില്‍ ഉണ്ട് .

കേരളത്തിലെ പോപ്പുലറായ നിക്ഷേപക സ്ഥാപനം മുങ്ങാന്‍ ഒരുങ്ങുന്നു എന്നു ഉടമകള്‍ മുങ്ങുന്നതിനും ഏതാനും മാസം മുന്നേ   ആദ്യം വാര്‍ത്ത നല്‍കിയ ഏക മാധ്യമം കോന്നി വാര്‍ത്ത ഡോട്ട് കോം മാത്രം ആണെന്നും നിക്ഷേപകര്‍ അടിയുറച്ചു പറയുന്നു . ഇവിടെ നിക്ഷേപകര്‍ ആണ് രാജാവ് .

അന്നും ഇന്നും എന്നും പോപ്പുലര്‍ ഉടമകളുടെ ഒരു നയാ പൈസാ ചോദിക്കാത്ത പരസ്യം വാങ്ങാത്ത ഏക മാധ്യമവും കോന്നി വാര്‍ത്ത മാത്രം ആണ് . കാരണം തട്ടിപ്പ് മനസ്സിലാക്കി നിരന്തരം മുന്നറിയിപ്പ് വാര്‍ത്ത നല്‍കുവാന്‍ ശ്രദ്ധിച്ചു .അതിനാല്‍ ആരുടേയും മുന്നില്‍ തല കുനിക്കില്ല .

ഇനി മുഖവുര ഇല്ല : ആദ്യം വാര്‍ത്ത നല്‍കിയ കോന്നി വാര്‍ത്ത ഡോട്ട് കോമിന് നിക്ഷേപകരുടെ പിന്തുണ ഉണ്ട് . അതാണ് ആത്മ ധൈര്യം .

ഇനി ഹെഡിങ്ങില്‍ ഉള്ള കാര്യം . പോപ്പുലര്‍ ഫിനാന്‍സ് മുക്കിയ കോടികള്‍ നിക്ഷേപകരുടെ പണം ആണെങ്കിലും അത് തിരികെ ലഭിക്കാന്‍ അനേക വര്‍ഷങ്ങളുടെ നിയമ പോരാട്ടം വേണം എന്നാണ് നിയമ രംഗത്തെ ആളുകള്‍ പറയുന്നത്. പോപ്പുലര്‍ ആസ്ഥാന മന്ദിരമായ വകയാര്‍ കെട്ടിടത്തിന് സര്‍ക്കാര്‍ വില വെറും 15 ലക്ഷം . സമീപത്തെ എട്ടാം കുറ്റി കെട്ടിടത്തിന് 10 ലക്ഷം . അതിനും മുന്നിലെ വീടും സ്ഥലവും 23 ലക്ഷം . മൊത്തം വില അന്‍പത് ലക്ഷത്തിനും താഴെ മാത്രം . ഇനി പോലീസ് കണ്ടെത്തിയ ഉടമകളുടെ എല്ലാ വാഹനം അന്യ സംസ്ഥാന വസ്തുക്കള്‍ കെട്ടിടം ഉണ്ടെങ്കില്‍ അതും കൂട്ടിയാല്‍ ഒരു 10 കോടി രൂപ കൂട്ടുക . അല്ലെങ്കില്‍ 25 കോടി . അത് കൊണ്ടും തീരുമോകട ബാധ്യത .ഇല്ല . പിന്നെ എങ്ങനെ പോപ്പുലര്‍ ഫിനാന്‍സ് നിഷേപകരുടെ 2000 കോടി രൂപ മടക്കി നല്‍കുന്നത് . ഈ വിഷയം ആണ് കോന്നി വാര്‍ത്ത ഇന്ന് ചര്‍ച്ച ചെയ്യുന്നത് .

പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ മുങ്ങുന്ന വാര്‍ത്ത കൊണ്ടുവന്ന ഓണ്‍ലൈന്‍ മീഡിയ എന്ന നിലയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം ഇന്നും നിക്ഷേപകര്‍ക്ക് ഒപ്പം ഉണ്ട് .
ഉടമകളില്‍ ആരോപിച്ച കോടികളുടെ തട്ടിപ്പ് കോടതിയില്‍ആണ് വിചാരണ .അവിടെ ആണ് തട്ടിപ്പ് സംഘത്തിന് എതിരെ നിക്ഷേപകര്‍ തെളിവുകള്‍ നല്‍കേണ്ടത് . പോലീസ് കണ്ടെത്തിയ തെളിവുകള്‍ കുറ്റം ചുമത്തുന്നതിന് ഉചിതമായ തെളിവുകള്‍ അല്ല . ഉടമകള്‍ കരുതികൂട്ടി നിര്‍മ്മിച്ച രേഖകകള്‍ വ്യാജം എന്നു തെളിയിക്കണം . അതിനും ശാസ്ത്രീയ രേഖകള്‍ വേണം .കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വാദികള്‍ കൃത്യമായ മൊഴി കോടതിയില്‍ നല്‍കണം .പോലീസില്‍ നല്‍കിയ മൊഴി പ്രാഥമികം ആണ് . പോലീസ് കഥകള്‍ കോടതിയില്‍ പൊളിയും . ശക്തമായ ശാസ്ത്രീയ തെളിവുകള്‍ വേണം . അത് ഇന്നും ഇല്ല .

നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപക തുകയിലെ ആനുപാതിക പലിശ ബാങ്ക് മുഖേന കൃത്യമായി ലഭിച്ചു .(ഉടമകള്‍ മുങ്ങുന്നതിന് 3 മാസം മുന്നേ വരെ ) അതില്‍ തര്‍ക്കം ഉന്നയിക്കാന്‍ കഴിയില്ല . സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുക ആണെങ്കില്‍ അത് വരെ ഉള്ള മുതലും പലിശയും കൊടുക്കാന്‍ കേന്ദ്ര നിയമം അനുസരിച്ചു ബാധ്യത സ്ഥാപനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉണ്ട് . എന്നാല്‍ പോപ്പുലര്‍ ഫിനാന്‍സ് നേരിട്ട് അല്ല നിക്ഷേപം സ്വീകരിച്ചത് പോപ്പുലര്‍ എന്ന നാമത്തില്‍ തുടങ്ങിയ 21 കടലാസ് ഷെയര്‍ കമ്പനിയിലൂടെ ആണ് . ഇതിനാല്‍ കേസുകളുടെ അന്തിമ വിധി വരുവാന്‍ വര്‍ഷങ്ങള്‍ എടുക്കും .

കേരള പോലീസ് ഈ കേസ്സ് സി ബി ഐയ്ക്ക് കൈമാറി . കാരണം കേരള പോലീസ് അന്വേഷിച്ചാല്‍ വിദേശ ബന്ധം വരും .അത് അന്വേഷിക്കാന്‍ ഉള്ള നിയമം കേരള പോലീസില്‍ ഇല്ല . ഇപ്പോള്‍ സി ബി ഐ , ഇ ഡി എന്നിവര്‍ വലിയ നിലയില്‍ അന്വേഷണം നടത്തുന്നു . ആസ്ട്രേലിയ ഉള്ള ആറാം പ്രതിയും ഉടമയുടെ മാതാവുമായ വ്യക്തിയെ അറസ്റ്റ് ചെയ്യണം . പ്രായം ഉണ്ട് എന്നു കരുതി ആരും നിയമത്തിന് മുകളില്‍ അല്ല . കേരള പോലീസ് ഇന്‍റര്‍പ്പോള്‍ സഹായം തേടും എന്നു പറഞ്ഞു . വിദേശ രാജ്യത്ത് നിക്ഷേപിച്ച തുകകള്‍ ആരുടെയോ കൈകളില്‍ ഭദ്രമായി ഉണ്ട് .

നിക്ഷേപകര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് ചെറുതും വലുതുമായി നല്‍കിയ നിക്ഷേപക തുക തിരികെ ലഭിക്കാന്‍ നിക്ഷേപകരുടെ കൂട്ടായ്മ നടത്തുന്ന സമര പരിപാടികള്‍ക്ക് കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ എല്ലാ പിന്തുണയും എന്നും ഉണ്ടാകും .

 

അധികാരികള്‍ക്ക് തികഞ്ഞ അനാസ്ഥ : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപകര്‍ വീണ്ടും സമരത്തിലേക്ക്

കോന്നി വാര്‍ത്ത ഡോട്ട് കോം : നിക്ഷേപകരെ പറ്റിച്ച് കോടികണക്കിന് രൂപ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി വക മാറ്റുകയും വിദേശത്തേക്ക് കോടികള്‍ ബിനാമിയായി കടത്തുകയും ചെയ്ത കോന്നി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം എന്നും നിക്ഷേപകരുടെ നിക്ഷേപക തുകകള്‍ എത്രയും വേഗം മടക്കി കിട്ടുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യം ഉന്നയിച്ച് കേരളത്തിലെ എല്ലാ കളക്ടറേറ്റ് മുന്നിലും നിക്ഷേപകര്‍ ധര്‍ണ്ണ സംഘടിപ്പിച്ചു . സെപ്റ്റംബര്‍ ഒന്നിന് ധര്‍ണ്ണ നടത്തുമെന്ന് പോപ്പുലര്‍ ഫിനാന്‍സ് ഡെപ്പോസിറ്റ് അസ്സോസിയേഷന്‍ (പി എഫ് ഡി എ ) സംസ്ഥാന പ്രസിഡന്‍റ് സി എസ് നായര്‍ പറഞ്ഞു .

കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും ഉപ ശാഖകള്‍ ഉള്ളതുമായ പോപ്പുലർ ഫിനാൻസ്സില്‍ പണം നിക്ഷേപിച്ച ഏകദേശം 30000 നിക്ഷേപകരുടെ 1600 കോടി രൂപ ഉണ്ട് .
ഈ പണം ഒന്നായി അപഹരിച്ച ഇണ്ടിക്കാട്ടില്‍ (റോയി) തോമസ് ഡാനിയല്‍ , ഭാര്യ ,മൂന്നു പെണ്‍ മക്കള്‍ എന്നിവര്‍ നിയമത്തിന്‍റെ പിടിയില്‍ ആണെങ്കിലും ചെറുതും വലുതുമായി നിക്ഷേപം നടത്തിയ ആളുകളുടെ പണം തിരികെ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നു . പലരും ആത്മഹത്യയുടെ വക്കില്‍ ആണ് . ചിലര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു .

കേരള ഹൈകോടതിയുടെ ഉത്തരവിൻ പ്രകാരം കേരള സർക്കാർ ഒരു കോംപീറ്റൻറ് അതോറിട്ടിയെ ഈ കേസിന്റെ ആവശ്യത്തിനായി നിയമിച്ചിരുന്നു എങ്കിലും കോടതിയുടെ വിധികളിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന നിർദ്ദേശങ്ങളിൽ പലതും ഉത്തരവ് ഇറങ്ങി 8 മാസത്തോളം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല .

2020 നവംബർ 23 ലെ കേരള ഹൈകോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന ബഡ്സ് റൂള്‍സ് ഫ്രെയിം ചെയ്യുക, കോപീറ്റന്റ് അതോറിറ്റിക്ക് ഓഫീസ്, സ്റ്റാഫ് എന്നിവ അനുവദിക്കുക, നിക്ഷേപകരുടെ ക്ലെയിം സമർപ്പിക്കുന്നതിനായി ബഡ്സ് കോടതികളിൽ സംവിധാനം ഏർപ്പെടുത്തുക, പോപ്പുലർ ഉടമകളുടെ പേരില്‍ ഉള്ള വസ്തു വകകൾ, കെട്ടിടങ്ങള്‍ , വാഹനങ്ങൾ ഇവ കണ്ടു കെട്ടി ലേലം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെപ്റ്റംബര്‍ ഒന്നിന് കളക്ടറേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത ഡോട്ട് കോമിനോടു ” പറഞ്ഞു .

നിക്ഷേപകരുടെ കൂട്ടായ്മ സംഘടനകളായ പി എഫ് ഡി എ , നിക്ഷേപ സംഘടനകളുടെ അപെക്സ് ബോഡിയായ പി ജി ജി ഡി സി യും ചേര്‍ന്നാണ് സെപ്റ്റംബര്‍ ഒന്നാം തീയതി കേരളത്തിലെ എല്ലാ കളക്ടറേറ്റുകൾക്കു മുൻപിലും കോവിഡ് മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സമാധാന പ്രതിഷേധ സമരം ( രാവിലെ 9:30 മണി മുതൽ 12 മണി വരെ നിൽപ്പ് സമരം) നടത്തുന്നത് .