കോന്നി വാര്‍ത്ത ഡോട്ട് കോം : ഏറെ വികസിച്ചു കൊണ്ടിരിക്കുന്ന കോന്നി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അട്ടച്ചാക്കൽ മേഖലയില്‍ അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുവാന്‍ വേണ്ടി മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അനുവദിക്കാന്‍ നടപടി ഉണ്ടാകണം എന്ന് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചു .
സമീപ സ്ഥലമായ കോന്നിയില്‍ എത്തി സാധനങ്ങള്‍ വാങ്ങണം എങ്കില്‍ പ്രായം ഉള്ളവര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട് . ചെങ്ങറ , അട്ടച്ചാക്കൽ, ഈസ്റ്റ് മുക്ക് , ചാങ്കൂര്‍ മുക്ക് മേഖലയില്‍ ഉള്ളവരുടെ സൌകര്യത്തിന് വേണ്ടി മാവേലി സ്റ്റോറോ ,കണ്‍സ്യൂമര്‍ സ്റ്റോറോ അട്ടച്ചാക്കലില്‍ അനുവദിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ സ്വീകരിക്കണം എന്നാണ് ആവശ്യം
റിപ്പോർട്ട് :രാജേഷ് പേരങ്ങാട്ട്