Trending Now

ബുക്ക് ചെയ്ത വാഹനം സമയത്ത് കൊടുത്തില്ല: മഹീന്ദ്രയുടെ ഡീലര്‍ 2,10500 രൂപ നഷ്ടപരിഹാരം നല്‍കണം

 

മല്ലപ്പള്ളി വായ്പ്പൂര് കുടപ്പനക്കൽ വീട്ടിൽ കെ.ടി രാജേഷ് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കൊല്ലത്തെ പോത്തൻസ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിനെതിരെ ഫയൽ ചെയ്ത കേസിലാണ് ഈ വിധി ഉണ്ടായത്.

ശബരി മിൽക്കിന്റെ പാൽ ഏഴുമറ്റൂരിലും മറ്റുമുള്ള കടകളിൽ എത്തിച്ചുകൊടുത്തു അതിന്റെ കമ്മീഷൻ കൊണ്ട് ഉപജീവനം നടത്തിയിരുന്ന കെ.ടി രാജേഷ് മഹീന്ദ്രയുടെ ബൊലിറോ സിറ്റി പിക്കപ്പ് വാൻ വാങ്ങുന്നതിനായി 17 /7 2020 ൽ 10000 രൂപ അഡ്വാൻസും കൊടുത്ത് വാഹനത്തിന്റെ വിലയായ 8 ലക്ഷം രൂപ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവ്വീസ് ലിമിറ്റഡിൽ നിന്ന് ലോണെടുത്ത് ബാങ്ക് അകൗണ്ടിൽ അടക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം വാഹനം നൽകാമെന്ന് ഉറപ്പു പറഞ്ഞത് കൊണ്ടത് മുൻകൂറായി മുഴുവൻ തുകയും അടച്ചത്. വാഹനം ഉടനെ കൊടുക്കാമെന്നു പറഞ്ഞു ഇൻഷുറൻസും, താൽക്കാലിക പെർമിറ്റും എടുപ്പിച്ചെങ്കിലും 44 ദിവസം കഴിഞ്ഞാണ് വാഹനം നൽകിയത്.

ഈ കാലയളവിൽ ദിവസേന മൂവായിരം രൂപ വാടകക്ക് മറ്റൊരു വാഹനം വാടകക്കെടുത്താണ് പാൽ വിതരണം നടത്തിയത് . കൂടാതെ ബാങ്ക് വായ്പ്പയുടെ 45 ദിവസത്തെ പലിശയും EMI തുകയും ബാങ്കിൽ അടക്കേണ്ടിയും വന്നു. ഇത് ഹര്ജിക്കാരന് വളരെയധികം സാമ്പത്തിക നഷ്ടവും, മനോവിഷമവും ഉണ്ടാക്കിയെന്നും എതിർകക്ഷിയുടെ അന്യായമായ വ്യാപാര രീതി കൊണ്ട് നഷ്ടപ്പെട്ട തുക തിരിച്ചു കമ്പനി നല്കണമെന്നും കാണിച്ചാണ് പരാതി നൽകിയത്.

പോത്തൻസിനു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചെങ്കിലും അവരത് ധിക്കരിക്കുകയും കമ്മീഷനിൽ ഹാജരാക്കുകയും ചെയ്തില്ല. ഹര്ജിക്കാരന്റെ പരാതിയും, തെളിവുകളും പരിശോധിച്ച കമ്മീഷൻ പരാതി ശരിയാണെന്നു കണ്ടെത്തുകയും നഷ്ട്ടപരിഹാരവും, കോടതി ചിലവും ഉൾപ്പടെ 2,10500 രൂപ harjjikkaaranu നൽകാൻ വിധിച്ചു.

ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പറന്മാരായ എം ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

error: Content is protected !!