പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (കാഞ്ഞിരപ്പാറപ്പള്ളിപ്പടി – അങ്കണവാടി റോഡ് ഭാഗം, കൊടുന്തറപ്പടി – കാഞ്ഞിരപ്പാറ റോഡ് ഭാഗങ്ങള്‍), ആറന്മുള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (കുളമാക്കുഴി, കൊണ്ടൂര്‍മോടി ഭാഗങ്ങള്‍), തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02, 09, 11, 12 പൂര്‍ണമായും, വാര്‍ഡ് 08 (ആലുങ്കല്‍ ഭാഗം), ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01, 08, പൂര്‍ണമായും, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (വാലാങ്കര, പടുതോട്, തീയറ്റര്‍ പടി, കച്ചേരിപ്പടി എന്നീ പ്രദേശങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 പൂര്‍ണമായും, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (വെളൂരേത്ത് പടി മുതല്‍ വൈരക്കല്‍ ഭാഗം വരെയും, ചാത്തേച്ചേത്ത് ഭാഗം മുതല്‍ താഴെ മുറി ഭാഗം വരെയും)വാര്‍ഡ് 05 (പെന്തക്കോസ് പള്ളി ഭാഗം മുതല്‍ നടുവത്ത് കാവ് ഭാഗം വരെയുള്ള പ്രദേശങ്ങള്‍), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (തടിശേരി പടി മുതല്‍ കുറ്റിക്കാലാ ഭാഗം വരെ)
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പ്ലാന്റേഷന്‍ ഭാഗം മുതല്‍ ഇളപ്പുപാറ വരെയുള്ള പ്രദേശം), വാര്‍ഡ് 13 (ആഴകുട്ടം മുതല്‍ പ്ലാന്റേഷന്‍ നാലുമുക്ക് ഭാഗം വരെയുള്ള പ്രദേശം), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 01 (പേഴുംകാവ് മണല്‍ നിരവേല്‍ ലക്ഷംവീട് കോളനി പ്രദേശം), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 05 പൂര്‍ണമായും, വാര്‍ഡ് 06 (ഇടക പള്ളി ഭാഗം മുതല്‍ മാമ്പുഴശേരി വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 13 (പാലം ജംഗ്ഷന്‍ ഭാഗം മുതല്‍ കിടങ്ങന്നൂര്‍ പടി വരെയുള്ള പ്രദേശങ്ങള്‍), ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 (മാത്തൂര്‍ ജംഗ്ഷന്‍ മുതല്‍ വീരപ്പന്‍കുഴി ഭാഗം വരെയുള്ള പ്രദേശങ്ങള്‍), വാര്‍ഡ് 08, 07 (ദീര്‍ഘിപ്പിക്കുന്നു) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 25 മുതല്‍ 31 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 31ന് അവസാനിക്കും.