Trending Now

പഠനോപകരണങ്ങൾ വിതരണം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ജനമൈത്രി പോലീസിന്‍റേയും കാളഞ്ചിറ മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിലും മറ്റു രോഗങ്ങൾ മൂലവും മാതാവോ പിതാവോ നഷ്ടപെട്ടു പോയവരും പിതാവോ മാതാവോ ഉപേക്ഷിച്ചു പോയവരും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരുമായ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ 10 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

കോന്നി സർക്കിൾ ഇൻസ്‌പെക്ടർ ബിനുകുട്ടികൾക്ക് ഉള്ള പഠനോപകരണം വിതരണം ചെയ്തു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജീവ്‌. ആർ, മഹാത്മ ആർട്സ് & സ്പോർട്സ് ക്ലബ്‌ സെക്രട്ടറി ഗോകുൽ കൃഷ്ണ, ട്രഷർ വിഷ്ണു പ്രസാദ്, വൈസ് പ്രസിഡന്റ് അഭിജിത്ത് ദാസ്, അസ്‌ലം ഷാജി എന്നിവർ പങ്കെടുത്തു.

error: Content is protected !!