Trending Now

കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു

കേന്ദ്ര സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗം പോപ്പുലര്‍ ഫിനാന്‍സ് കേസ് ഏറ്റെടുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം :നിക്ഷേപകരെ പറ്റിച്ചുകൊണ്ടു കോടാനുകോടി രൂപയുടെ
സാമ്പത്തിക തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്
ഉടമകള്‍ക്ക് എതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഉള്ള സാമ്പത്തിക തട്ടിപ്പ്
അന്വേഷണ വിഭാഗം കേസ്സ് അന്വേഷിക്കുന്നു . കേരളം ഇന്നേ വരെ കാണാത്ത അത്ര
കോടികളുടെ സാമ്പത്തിക തിരിമറികള്‍ പോപ്പുലര്‍ ഫിനാന്‍സില്‍ നടന്നു . കണക്കില്‍ 2000
കോടി രൂപയുടെ സാമ്പത്തിക വെട്ടിപ്പ് നടന്നു . കണക്കില്‍ ഇല്ലാത്ത 10,000 കോടി
രൂപയെങ്കിലും ഉടമകളുടെ അറിവോടെ വിദേശ രാജ്യമായ ആസ്ട്രേലിയയിലേക്ക്
ഡോളറായി കടത്തി . അവിടെ പോപ്പുലര്‍ പ്രോപ്പര്‍ട്ടി എന്ന കമ്പനിയുടെ ഉടമ റോയി
ഡാനിയല്‍ ആണ് . വിദേശ നിക്ഷേപം നടത്തിയ ഇണ്ടിക്കാട്ടില്‍ റോയി മക്കളെയും
ഭാര്യയെയും മാതാവിനെയും തന്‍റെ കമ്പനിയുടെ പ്രധാന ചുമതല നല്‍കി . ബുദ്ധി കേന്ദ്രം
റോയി ഡാനിയല്‍ ആണ് . കോടികളുടെ നിക്ഷേപം കുന്നു കൂടിയതോടെ ഈ തുക എങ്ങനെയും
കൈക്കലാക്കുവാന്‍ റോയി പദ്ധതി തയാറാക്കി .ഇതിന് ബന്ധുവായ ചിലരുടെ സഹായം
ലഭിച്ചു .

അങ്ങനെ ആണ് ആസ്ട്രേലിയ ഉള്ള അടുത്ത ബന്ധുവുമായി ഇക്കാര്യത്തില്‍ ധാരണയിലായത് .
ആ ബന്ധു വഴി കേരളത്തിലും പുറത്തു നിന്നും എത്തിയ കോടികളുടെ നിക്ഷേപക തുക 23
കറക്ക് കമ്പനികള്‍ സ്വയം രൂപീകരിച്ചു കൊണ്ട് പണം ഡോളറായി കടത്തി . ദുബായില്‍ ഉള്ള
ബോബന്‍ എന്ന ഇടനിലക്കാരന്‍ വഴി ഡോളര്‍ കടത്തി . ഒന്നാം പ്രതി തോമസ് ഡാനിയലിന്‍റെ
ആസ്ട്രേലിയ ഉള്ള ബന്ധു വര്‍ഗീസ് പൈനാടന്‍ ആണ് ഇടാടുകളില്‍ പങ്കാളി എന്നാണ്
ഇന്ത്യയിലെ അന്വേഷണ സംഘമായ ഇ ഡിയുടെ കണ്ടെത്തല്‍ . ആസ്ട്രേലിയ കേന്ദ്രമാക്കി
റോയി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ പ്രോപ്പര്‍ട്ടി ലിമിറ്റഡ് എന്ന കമ്പനിയുടെ
ഉടമയാണ് റോയി . ഈ കമ്പനിയുടെ ആസ്തി പണം പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയില്‍
നിക്ഷേപം നടത്തിയവരുടെ കോടികള്‍ ആണ് .

പ്രതികളായ ഉടമകള്‍ ആസ്ട്രേലിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഗൂപ്പ് പ്രോപ്പര്‍ട്ടി
ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകള്‍ ആണ് . എത്ര ചോദ്യം ചോദിച്ചു എങ്കിലും ഈ
കമ്പനിയുടെ നിക്ഷേപം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉടമകള്‍ മൌനം പാലിക്കുന്നു .
ദുബൈ , മലേഷ്യ , ആസ്ട്രേലിയ എന്നീ രാജ്യത്തേക്ക് ഡോളര്‍ മുഖേന ആണ് പണം അയച്ചത് .
ദുബായി കാരികാര്‍ട്ടര്‍ എന്ന കമ്പനി ഇപ്പോള്‍ സംശയ നിഴലില്‍ ആണ് .ഈ കമ്പനിയില്‍
അന്‍പത് ശതമാനം ഷെയര്‍ തോമസ് ഡാനിയലിന് ഉണ്ട് .ഈ ദുബായില്‍ ഉള്ള എല്‍ദോ എന്ന
ആളാണ് തോമസ് ഡാനിയലിന്‍റെ മറ്റൊരു ഓഹരി ഉടമ .ഇരുവര്‍ക്കും 50 ശതമാനം ഓഹരി
ഉണ്ട് . ഒരു ലക്ഷം ദിര്‍ഹം ഇതിനായി തോമസ് ഡാനിയല്‍ എന്ന റോയി മുടക്കി .

നിക്ഷേപകരുടെ പണം ദുബായി വഴി ബോബന്‍ എന്ന ആളിലൂടെ ആസ്ട്രേലിയയില്‍ കടത്തി .
കര്‍ണാടക , ചെന്നൈ ,കേരളം വഴിയുള്ള ഇടപാടുകള്‍ ഇ ഡി അന്വേഷിക്കും . വിദേശത്തു
കമ്പനി രജിസ്റ്റര്‍ ചെയ്തു കൊണ്ട്മുഴുവന്‍ നിക്ഷേപക തുകയും ഡോളറായി കടത്തുവാന്‍ ഉള്ള നീക്കമായിരുന്നു . പണം മുഴുവന്‍ മാറ്റിക്കഴിഞ്ഞ ശേഷം പോപ്പുലര്‍ ഫിനാന്‍സ് നഷ്ടമായി എന്നു വരുത്തി തീര്‍ക്കുകയും അതിലൂടെ പാപ്പരാകുവാനും റോയിക്ക് ഉപദേശം ലഭിച്ചിരുന്നു .

വിദേശത്തെ കമ്പനിയെകുറിച്ച് ഉടമകള്‍ കൂടുതല്‍ വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ റോയിയ്ക്ക് ഉടമസ്ഥാവകാശം ഉള്ള മുഴുവന്‍ കമ്പനികള്‍ക്ക് എതിരെയും അന്വേഷണം ഉണ്ടാകും . ബിനാമികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്ന നിലയില്‍ അന്വേഷണ സംഘം നീങ്ങും . ബിനാമികള്‍ ആരൊക്കെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് . ഇവരുടെ ഭൂ സ്വത്തുക്കള്‍ ബാങ്ക് ബാലന്‍സ് മറ്റ് ആസ്തി എന്നിവയേകുറിച്ച് സമഗ്ര അന്വേഷണം നടന്നു കഴിഞ്ഞു . ഇവരുടെ പേരില്‍ ഉള്ള സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങിയിട്ടുണ്ട് . വരും ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ത്ത കോന്നി വാര്‍ത്ത ഡോട്ട് കോം പ്രസിദ്ധീകരിക്കും .