Trending Now

കലഞ്ഞൂര്‍ പാക്കണ്ടം മേഖലയില്‍ യുവ മോര്‍ച്ച കുടിവെള്ളം വിതരണം ചെയ്തു

കലഞ്ഞൂര്‍ പാക്കണ്ടം മേഖലയില്‍ യുവ മോര്‍ച്ച കുടിവെള്ളം വിതരണം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാക്കണ്ടം 3, 4 വാർഡുകളിൽ യുവമോർച്ച കൂടൽ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി കുടിവെള്ള വിതരണം നടത്തി. ഈ മേഖലയില്‍ രണ്ട് ആഴ്ചയായി കുടിവെള്ള വിതരണം നിലച്ചിട്ട് എന്ന് യുവ മോര്‍ച്ച ആരോപിച്ചു .

മേഖലയില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷമായ സാഹചര്യത്തിലാണ് കുടിവെള്ളം വിതരണം ചെയ്തത് എന്ന് യുവ മോര്‍ച്ച ഭാരവാഹികളായ പ്രസിഡന്റ്‌ ഷെറിൻകുമാർ,
ജനറൽ സെക്രട്ടറി ദീപുരാജ് അതിരുങ്കൽ,വൈസ് പ്രസിഡന്റ്‌ വിനിൽ വിശ്വംഭരൻ,
സുജിത് പാക്കണ്ടം എന്നിവര്‍ പറഞ്ഞു

error: Content is protected !!