Trending Now

വിവിധ സംഘടനകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോന്നി

കോന്നി നിയോജക മണ്ഡലം ഗാന്ധി ദർശൻ വേദിയുടേയും യുവജനവേദിയുടെയും ആഭി മുഖ്യത്തിൽ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് കോന്നി കോൺ ഗ്രസ്സ്ഭവൻ അങ്കണത്തിൽ ഫലവൃക്ഷ തൈ നട്ട് ആഘോഷിച്ചു.

ഗാന്ധി ദർശൻ നിയോജക മണ്ഡലം ചെയർമാൻ വിൽസൺ തുണ്ടിയത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പ്രസിഡന്റ് എസ്സ് സന്തോഷ കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ മഹിളാ വേദി സംസ്ഥാന അംഗം എലിസബേത്ത് അബു മുഖ്യപ്രഭാഷണം നടത്തി.

യുവജനവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഷിലി എം ഡാനിയേൽ,മോൻ സി ഡാനിയേൽ, രാജീവ് മള്ളൂർ . ജോസ് പനച്ചിക്കൽ, സിബി ജേക്കബ്, രാജശേഖരൻ നായർ, ബിന്ദു ജോർജ് , അഡ്വ ആരാധന വി ജെയിംസ്, ജോബിൻ തോമസ്സ് എന്നിവർ പ്രസംഗിച്ചു.

 

മൈലപ്ര

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ മൈലപ്രായിൽ നടന്ന 75-ാം വാർഷിക സ്വാതന്ത്ര്യദിനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പതാക ഉയർത്തലും
സ്വാത്രന്ത്ര ദിനാഘോഷ ഉദ്ഘാടനവും നിർവ്വഹിച്ചു.

ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു ശമുവേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ പ്രതിജ്ഞ ചൊല്ലി. ഏയർഫോഴ്സ് ഭടൻ ഒ.എം. ഡാനിയേൽ ഓലിക്കലിനെ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് ആദരിച്ചു.

ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട് , ബ്ലോക്ക് ഭാരവാഹികളായ വിൽസൺ തുണ്ടിയത്ത് ,ബേബി മൈലപ്രാ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് രാജൻ , തോമസ് എബ്രഹാം ,മഞ്ജു സന്തോഷ് ,കെ. കെ. പ്രസാദ് ,ജോർജ്ജ് യോഹന്നാൻ , മാത്തുക്കുട്ടി വർഗ്ഗീസ് , ലിബു മാത്യു , സ്കറിയ എബ്രഹാം ,ജോബിൻ തോമസ്, ജിനു ജോൺ , ആകാശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

രഞ്ജിത് കെ.പ്രസാദ്, ജിക്കു ഗണേഷ്, അഭിജിത്കുമാർ, ലിജോ ജോയി, റ്റിജു മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

 

തപഃസ്പർശം2021

ഭാരതം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഓണകിറ്റ് നൽകി മാതൃകആകുകയാണ് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേർസ് ( തപസ് ) കോവിഡ് കാരണം ദുരിതം അനുഭവിക്കുന്ന ജില്ലയിലെ നാനാ ഭാഗത്തു നിന്നുമുള്ള നിർധനരായ 141 കുടുംബങ്ങൾക്ക് 2000 രൂപയുടെ പലചരക്കു പച്ചക്കറികൾ അടങ്ങിയ ഓണകിറ്റ് നൽകി നാടിനു മാതൃകയായി .

തപഃസ്പർശം എന്നു പേരിട്ട പരിപാടി പത്തനംതിട്ട യുദ്ധ സ്മാരകത്തിൽ വച്ചു നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷം ഓണകിറ്റ് വിതരണ ഉത്ഘാടനം നടത്തി. അതോടൊപ്പം തപസിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് ഓപ്പണിങ് സെർമോണിയും ഒപ്പം കഴിഞ്ഞ SSLC, plus two പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും മന്ത്രി നടത്തി.

പത്തനംതിട്ട നഗര സഭാ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ, തപസ് രക്ഷാധികാരി മോഹനരാജ് പ്രസിഡന്റ്‌ കെ ശ്രീമണി, സെക്രട്ടറി നിതിൻ രാജ്,ജോയിന്റ് സെക്രട്ടറി സരിൻ , ട്രെഷറർ ശ്യംലാൽ, സബ് ട്രെഷറർ രാജ്‌മോഹൻ , കമ്മറ്റി അംഗം ഷൈജു, മുരുകൻ, മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ 40ഓളം സൈനികർ പങ്കെടുത്തു

അട്ടച്ചാക്കൽ

അട്ടച്ചാക്കൽ ഈസ്റ്റ്‌ ചെങ്ങറ പ്രദേശത്തെ കോൺഗ്രസ്‌ പ്രവർത്തകരുടെയും യൂത്ത് കോൺഗ്രസ്‌ യൂണിറ്റുകളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പ്രവീൺ പ്ലാവിളയിൽ പതാക ഉയർത്തി.

പൊതു പ്രവർത്തകനും അധ്യാപകനുമായ ബിനു കെ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തോമസ് കാലായിൽ, റോബിൻ കാരാവള്ളിൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ്‌ പാർട്ടിയിലേക്ക് കടന്നു വന്ന സജിത്ത് സോമരാജിന് സ്വീകരണം നൽകി.

error: Content is protected !!