Trending Now

കോന്നി ബ്ലോക്ക്‌ വൈസ് പ്രസിഡന്റിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസ്സായി

konnivartha .com: കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരായി എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസവും പാസായി.അവിശ്വാസപ്രമേയ ചർച്ച യു ഡി എഫ് അംഗങ്ങൾ ബഹിഷ്കരിച്ചതോടെ .7 അംഗങ്ങൾ അവിശ്വാസത്തിന് അനുകൂലമായി ചർച്ച ചെയ്യുകയും വോട്ട് ചെയ്യുകയും ചെയ്തു.

കോന്നി ഡിവിഷനിൽ നിന്നുള്ള തുളസിമണിയമ്മയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.പ്രമേയം പാസായതോടെ യു ഡി എഫിലെ ആർ ദേവകുമാറിന് വൈസ് പ്രസിഡന്‍റ്  സ്ഥാനം നഷ്ടമായി. ജൂലൈ 28ന് പ്രസിഡൻറിനെതിരെ കൊണ്ട് വന്ന അവിശ്വാസം പാസായി പ്രസിഡൻ്റായിരുന്ന എം വി അമ്പിളി പുറത്തായി. കോൺഗ്രസിൻ്റെ വികസന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗമായിരുന്ന ജിജി സജി എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്ത തോടെ 13 അംഗങ്ങളിൽ 7 അംഗങ്ങൾ എൽ ഡി എഫിനായി. ഈ മാസം 25 ന് പ്രസിഡന്‍റ്  തെരെഞ്ഞെടുപ്പ് നടക്കും.

error: Content is protected !!