ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ഉത്തരവായി
konnivartha.com :പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
konnivartha.com : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 09 പൂര്‍ണമായും (ദീര്‍ഘിപ്പിക്കുന്നു), വാര്‍ഡ് 03, 04, 06 പൂര്‍ണമായും, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (പന്നിക്കണ്ടം വട്ടക്കാവ് ഭാഗം), ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (ഐമാലി ലക്ഷംവീട് കോളനിയും കോളനിയിലേക്കുള്ള റോഡുകളും, വഴിയമ്പലം റോഡും) വാര്‍ഡ് 04 (ഊട്ടുപാറ മലനട ക്ഷേത്രം റോഡ് മുതല്‍ ചെന്നീര്‍ക്കര ബോര്‍ഡര്‍ റോഡ് വരെ ഭാഗം), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 07 (ദീപ ജംഗ്ഷന്‍, കല്ലുവര ഭാഗം പ്രദേശങ്ങള്‍), വാര്‍ഡ് 09 (കുരിശുംമൂട്, കൊട്ടക്കാമല്ലില്‍ ഭാഗങ്ങള്‍), വാര്‍ഡ് 05 (ഉപദേശിക്കടവ് ഭാഗം), കുന്നന്താനം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മുക്കട കോളനി ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (മുട്ടുമണ്‍ ജംഗ്ഷന്‍ മുതല്‍ കണ്ടം ഭാഗം, ഓവനാലില്‍ കനാല്‍ ഭാഗം വഴി ധര്‍മ്മഗിരി ഭാഗം വരെ) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ 11 വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 11ന് അവസാനിക്കും.