Trending Now

കോന്നി റീജിയണൽ സഹ.ബാങ്കിലെ ഏഴ് കോടിയുടെ തട്ടിപ്പ് : ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി റീജിയണൽ സഹകരണ ബാങ്ക് മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന 7 കോടി രൂപയുടെ തട്ടിപ്പിന്റെ അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് നിലവിലെ സി പി എം ഭരണസമിതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി . 2014 മുതൽ 2017 വരെ കോന്നി റീജിയണൽ സഹകരണ ബാങ്കിൽ നടന്ന ഏഴ് കോടിയുടെ തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കണം എന്നാണ് ആവശ്യം . നിലവിലെ സി.പി.എം. ഭരണസമിതിയാണ് മുഖ്യമന്ത്രിക്ക്‌ പരാതി നൽകിയിട്ടുള്ളത്.അന്നും സി പി എം ഭരണ സമിതിയാണ് ബാങ്ക് ഭരിച്ചത് .

ആരോപണവിധേയനായ അന്നത്തെ ബാങ്ക് പ്രസിഡന്റ് വി.ബി.ശ്രീനിവാസനെ പാർട്ടി പുറത്താക്കിയിരുന്നു. ബാങ്ക് സെക്രട്ടറി ശൈലജ, ജൂനിയർ ക്ലാർക്ക് ജൂലി ആർ.നായർ, പ്യൂൺ എം.എ.മോഹനൻ നായർ എന്നിവരെ സസ്പെൻഡ്‌ ചെയ്തിരുന്നു.ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസിഡന്റ് കെ.തുളസീമണിയമ്മയും സി.പി.എം. നേതാക്കളും ചേർന്നാണ് മുഖ്യമന്ത്രിക്ക്‌ കഴിഞ്ഞ ദിവസം പരാതി നൽകിയത് എന്നാണ് അറിയുന്നത് . സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാജ ചിട്ടി ഇടപാടുകൾ, ബിനാമി വായ്പ, കംപ്യൂട്ടർ സോഫ്റ്റ്‌വേർ തട്ടിപ്പ്, ഫോട്ടോസ്റ്റാറ്റ് പ്രമാണങ്ങൾവെച്ച് വായ്പ നൽകൽ, ഒന്നിൽ കൂടുതൽ ശമ്പള സർട്ടിഫിക്കറ്റുകൾ ഒരേ ഉദ്യോഗസ്ഥരുടെ പേരിൽ നൽകി പണം പിൻവലിക്കൽ എന്നിവ നടന്നതായി കണ്ടെത്തിയിരുന്നു .കോന്നി പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഊർജിതമായില്ല .

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ കടുത്ത നടപടികളിലേക്ക് കടന്നില്ല . പോലീസ് അന്വേഷണം ഊര്‍ജിതമാക്കണം എന്നാവശ്യം ഉന്നയിച്ചാണ് സി പി എം ഭരണ സമിതി മുഖ്യമന്ത്രിയെ സമീപിച്ചത് .

വർഷങ്ങൾ പഴക്കമുള്ള തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ രേഖകളും ബാങ്ക് രേഖകള്‍ സൂക്ഷിയ്ക്കുന്ന സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു . മൂന്ന് കോടി രൂപയ്ക്ക് മുകളിൽ ഈ ഇനത്തിൽ കിട്ടാനുണ്ടെന്നുംരേഖകളില്‍ ഉണ്ട് . വലിയ സാമ്പത്തിക തിരിമറിനടന്നതായി മനസ്സിലാക്കിയതോടെ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം നടത്തണം എന്നാണ് ഭരണസമിതിയുടെ ആവശ്യം .