Trending Now

ജനപ്രതിനിധിക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ആദരവ് നല്‍കി

 

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി നേടിയ അട്ടച്ചക്കല്‍ സെന്റ്.ജോര്‍ജ്ജ്.വി.എച്ച്.എസ്‌.എസ്. പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ.തോമസ് എബ്രഹാമിനും കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അംഗമായി വിജയിച്ച ജിജോമോഡിക്കും പത്താം ക്ലാസില്‍ നിന്ന് ഉന്നത വിജയം നേടിയ കുട്ടികള്‍ക്കും ആദരവ് സമര്‍പ്പിച്ചു.

മൈലപ്ര മാര്‍ കുറിയക്കോസ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍
സ്കൂള്‍ മാനേജര്‍ ഫാ.പി.വൈ ജസ്സനച്ചന്‍ അദ്ധ്യക്ഷനായി ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സജി നെനാന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ രശ്മിഗ്രേസ്‍,പി.റ്റി.എ പ്രസിഡന്റ് സി.കെ വിദ്യാധരന്‍ , എബ്രഹാം കെ.ജോസഫ് ,റോയിസ് മാത്യു ,രാജു തോമസ്‍,മേരി എസ്. കരോളിന്‍, ടി.എസ്‌.ഈശോ പൂര്‍വ്വവിദ്യാര്‍ത്ഥി ജിബിന്‍ ,അന്‍സു അനില്‍,മെറീന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഗൂഗിള്‍ മീറ്റിലൂടെ നടന്ന യോഗത്തില്‍ കുട്ടികളും പങ്കെടുത്തു

error: Content is protected !!