Trending Now

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്

konnivartha.com : കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളിയ്ക്ക് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ്.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിപക്ഷ അംഗങ്ങൾ ആറു പേർ ഒപ്പിട്ട് നോട്ടീസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ച ഇരുപത്തിയെട്ടാം തീയതി നടക്കും.

കോന്നി ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഏഴ് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. ബ്ളോക്ക് പഞ്ചായത്ത്സമിതി അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴാണ് അവിശ്വസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത് . ഭരണം പിടിയ്ക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ഇതിന് തടയിടാനും അവിശ്വാസം പരാജയപ്പെടുത്താനും കെ.പി.സി.സി.നേതൃത്വവും ആന്‍റോ ആന്‍റണി എം.പി.യും ഇടപെടൽ നടത്തിയിട്ടുണ്ട്.

 

മനോജ് പുളിവേലിൽ , ചീഫ് റിപ്പോര്‍ട്ടര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം

error: Content is protected !!