Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8, 10, 12 (പൂര്‍ണ്ണമായും), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (പൂര്‍ണ്ണമായും), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, 10, 11 (പൂര്‍ണ്ണമായും), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (പ്രതിഭ ജംഗ്ഷന്‍ മുതല്‍ നെടുമ്പാറ കോളനി വരെ), വാര്‍ഡ് 12 (പുഴുക്കലക്കുന്ന് പ്രദേശം – കരിമ്പന്‍പടി മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കുരിശ്ശടി ഭാഗം വരെ), റാന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 (പൂര്‍ണ്ണമായും), കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കാളുവേലി, പുത്തന്‍കൊല്ലക്കരോട്ട് ഭാഗങ്ങള്‍)എന്നീ പ്രദേശങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ ഏഴുവരെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ ജൂലൈ ഏഴിന് അവസാനിക്കും.

error: Content is protected !!