കോന്നി വാര്‍ത്ത ഡോട്ട് കോം : നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങമംഗലം ക്ഷേത്രക്കടവില്‍ മത്സ്യവിത്ത് നിക്ഷേപം കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. വിവിധ ഇനങ്ങളില്‍പ്പെട്ട നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നദിയില്‍ നിക്ഷേപിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അജോമോന്‍, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, മത്സ്യകര്‍ഷക പ്രതിനിധി പി.എസ്. ജോണ്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എല്‍ സുഭാഷ്, ഫിഷറീസ് ഓഫീസര്‍ ആര്‍.സുരേഷ്‌കുമാര്‍, അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കവിത, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ സുധീഷ്, ബിന്ദു, നീതു, സുധ, അശ്വതി, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നിയിലും നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു
നദികള്‍, പൊതു ജലാശയങ്ങള്‍ എന്നിവയിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അതിലൂടെ ഉള്‍നാടന്‍ മത്സ്യ ഉല്‍പാദന വര്‍ധനയ്ക്കുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഓപ്പണ്‍ വാട്ടര്‍ റാഞ്ചിംങ് പദ്ധതി 2021-22-ന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ വള്ള കടവില്‍ മത്സ്യവിത്ത് നിക്ഷേപം അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കട്‌ല, രോഹു, മൃഗാല്‍ ഇനങ്ങളില്‍പ്പെട്ട നാലു ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകളാണ് നദിയില്‍ നിക്ഷേപിച്ചത്.
ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷത വഹിച്ചു. റാന്നി ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.എന്‍ സന്ധ്യാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ ഫിഷറീസ് ഓഫീസര്‍ പി.ശ്രീകുമാര്‍ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ നയന സാബു, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സതിഷ് പണിക്കര്‍, റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാര്‍ളി, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു. അക്വാകള്‍ച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിയങ്ക സാബു, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ലേഖ മനോജ്, ലതിക രാജന്‍, അരുണ, വിനി, മത്സ്യകര്‍ഷകര്‍, പൊതു പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.